l o a d i n g

ഗൾഫ്

ഒമാനില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

മസ്‌കത്ത്: 2026 വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ എന്‍ഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി, ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. സിവില്‍ നമ്പര്‍, ഐഡി കാര്‍ഡ്, അല്ലെങ്കില്‍ ഇലക്ട്രോണിക് ഓതന്റിക്കേഷന്‍ സിസ്റ്റവുമായി (PKI) ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

രജിസ്‌ട്രേഷന്‍ അന്തിമ അനുമതിക്കുള്ള ഉറപ്പല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി അധികൃതര്‍ അനുവദിച്ച ക്വാട്ടയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും അനുമതി നല്‍കുക. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ എസ്എംഎസ് വഴി വിവരമറിയിക്കും.
തെരഞ്ഞെടുപ്പ് നടപടികള്‍ മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം: 2025 ഒക്ടോബര്‍ 14 മുതല്‍ 30 വരെയും രണ്ടാം ഘട്ടം: നവംബര്‍ 2 മുതല്‍ 6 വരെയും മൂന്നാം ഘട്ടം: നവംബര്‍ 9 മുതല്‍ 11 വരെയുമാണ് നടക്കുക.

ഹജ്ജ് സീസണിലെ മുഴുവന്‍ സമയക്രമവും, വിമാന-റോഡ് മാര്‍ഗമുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള അവസാന പ്രവേശന തീയതികള്‍ ഉള്‍പ്പെടെ, നാളെ മന്ത്രാലയം പുറത്തുവിടും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026