കണ്ണൂര്‍: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ട് യുവാക്കള്‍ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ വീട്ടില്‍ യു. പ്രമോദ് (40), ചന്ദനംചേരി വീട്ടില്‍ സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫിസര്‍ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഒരു വീട്ടിലായിരുന്നു സംഭവം. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തല്‍ നടത്തിയ പരിശോധനനയിലാണ് പ്രതികള്‍ പിടിയിലായത്.
Related News