കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസിയായ മാതൃസഹോദരനും നാട്ടുകാരനായ യുവാവിനുമെതിരെ പോക്‌സോ കേസ്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മാതൃസഹോദരന്‍ വിദേശത്താണ്. പോലീസ് ഇയാല്‍ക്കായി വലവിരിച്ചിട്ടുണ്ട്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് നേരത്തെ മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2018-19ല്‍ പിതാവും കഴിഞ്ഞ വര്‍ഷം മാതൃ സഹോദരനും കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
Related News