l o a d i n g

ബിസിനസ്

ഗോഖൈര്‍ ട്രാവല്‍സിന്റെ 'കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്' നാളെ കോഴിക്കോട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ചൈന കാന്റണ്‍ ഫെയറിന്റെ ഇന്ത്യയിലെ ഔദ്യോഗിക പാര്‍ട്ണര്‍മാരായ ഗോഖൈര്‍ ട്രാവല്‍സ് സംഘടിപ്പിക്കുന്ന 'കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്' നാളെ (സെപ്റ്റംബര്‍ 12) കോഴിക്കോട് ടിയാര വൈ എംബിഎസില്‍ നടക്കും. വൈകുന്നേരം അഞ്ച് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനു പുറമെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാവും.

വൈകുന്നേരം അഞ്ചു മണിക്ക് ഗോഖൈര്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ ബഷീറിന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടിക്ക് തുടക്കമാവും. തുടര്‍ന്ന് കാന്റണ്‍ ഫെയറിനെക്കുറിച്ച് ചൈനയില്‍നിന്ന് കാന്റണ്‍ ഫെയര്‍ അധികൃതര്‍ ഓണ്‍ലൈനില്‍ സംവദിക്കും. കാന്റണ്‍ ഫെയറിലെ അവസരങ്ങളെക്കുറിച്ചും ഇന്ത്യ ചൈന വാണിജ്യ ബന്ധത്തെക്കുറിച്ചും ചൈനയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുരളീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായി സംബന്ധിക്കുന്ന പ്രമുഖ ട്രാവലര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എക്പ്ലൊറേഷന്‍ ബിയോണ്ട് ബൗണ്ടറീസ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. അതിനു ശേഷം നടക്കുന്ന ഗ്ലോബല്‍ സോഴ്സിംഗ് ആന്റ് ട്രേഡ് ഓപ്പര്‍ച്ചുനിറ്റീസ് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടക്കും. റഹീം മുല്ലവീട്ടില്‍, കേരള എക്സ്പോര്‍ട്ട് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി, കാലിക്കറ്റ് ഐഐഎം ചെയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിപിന്‍ പി വീട്ടില്‍ എന്നിവര്‍ നയിക്കുന്ന പാനല്‍ ഡിസ്‌കനില്‍ ആഷിഖ് അസോഷ്യേറ്റ് എംഡി എ.എം ആഷിഖ് മോഡറേറ്റര്‍ ആയിരിക്കും.

ബ്രഹ്‌മ കണ്‍സല്‍ട്ടന്‍സിയുടെ എ.ആര്‍ രഞ്ജിത്, ബി സ്‌കൂള്‍ പ്രതിനിധി ഫൈസല്‍ പി സൈയ്ദ്, കോര്‍പറേറ്റ് കണ്‍സല്‍റ്റന്റ് ഡോ. റാഷിദ് ഗസാലി തുടങ്ങിയവര്‍ ആശംസകള്‍ നേരും. കാന്റണ്‍ ട്രേഡ് ഫെയറിന്റെ നേട്ടങ്ങളെക്കുറിച്ച് ഗോഖൈര്‍ ടീമിന്റെ പ്രസന്റേഷനും ബൈയര്‍ ഫോം വിതരണവും, റോയല്‍റ്റി കാര്‍ഡ് പ്രീ ബുക്കിംഗ് എന്നിവയും ഉണ്ടാവും. ഗോഖൈര്‍ ജനറല്‍ മാനേജര്‍ പി.കെ സീഹാന്റെ നന്ദിയോടെ പരിപാടികള്‍ സമാപിക്കും. പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും.

1957-ല്‍ ആരംഭിച്ച കാന്റണ്‍ ഫെയര്‍ ചൈനയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ വിപണി പ്രദര്‍ശനമാണ്. 24,000 ലേറെ രാജ്യാന്തര പ്രദര്‍ശകര്‍ ഇതിനകം ഫെയറില്‍ പങ്കാളികളായിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026