l o a d i n g

ഗൾഫ്

ഇത് ലോകത്ത് ആദ്യം, അല്‍ബേനിയന്‍ സര്‍ക്കാരില്‍ 'വിര്‍ച്വല്‍ മന്ത്രി'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

ടിറാന- അഴിമതി തുടച്ചുനീക്കുന്നതിനും പൊതു ധനകാര്യം സുതാര്യമായി കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യമിട്ട് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റമ തന്റെ പുതിയ സര്‍ക്കാരില്‍ ഒരു വെര്‍ച്വല്‍ മന്ത്രിയെ നിയമിച്ചു. മനുഷ്യന്റെ രൂപമില്ലാത്തതും, കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു സംവിധാനം ഈ സ്ഥാനത്തെത്തുന്നത് ലോകത്ത് തന്നെ ആദ്യത്തേതാണ്.

'ഡില' എന്ന് പേരിട്ടിട്ടുള്ള ഈ വെര്‍ച്വല്‍ മന്ത്രി, കാബിനറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. അല്‍ബേനിയന്‍ ഭാഷയില്‍ 'സൂര്യന്‍' എന്നാണ് 'ഡില' എന്ന വാക്കിനര്‍ത്ഥം. അഴിമതിക്കെതിരെ പോരാടുന്നതിനും പൊതു ടെന്‍ഡറുകളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നേരത്തെ, ഇ-ഗവണ്‍മെന്റ് സേവന പ്ലാറ്റ്‌ഫോമില്‍ ഒരു ഡിജിറ്റല്‍ അസിസ്റ്റന്റായി 'ഡില'യെ അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതായിരുന്നു അന്ന് 'ഡില'യുടെ പ്രധാന ചുമതല. പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ചാണ് അന്ന് 'ഡില' പ്രത്യക്ഷപ്പെട്ടിരുന്നത്.

മെയ് 11-ന് നടന്ന തിരഞ്ഞെടുപ്പില്‍ റമയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും വിജയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. 140 സീറ്റുകളില്‍ 83 എണ്ണം നേടിയ പാര്‍ട്ടിക്ക് ഭരണഘടനാ ഭേദഗതികള്‍ക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (93 സീറ്റുകള്‍) ഇല്ലെങ്കില്‍ പോലും മിക്ക നിയമനിര്‍മ്മാണങ്ങളും ഏകപക്ഷീയമായി പാസാക്കാന്‍ കഴിയും. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണത്തില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് ഈ വിര്‍ച്വല്‍ മന്ത്രി പദവിയിലൂടെ പ്രധാനമന്ത്രി റമ ലക്ഷ്യമിടുന്നത്.

ഫോട്ടോ: അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റമ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026