l o a d i n g

ഗൾഫ്

റിയാദ് സീസണ്‍ 2027: റെസ്ല്‍മാനിയ 43 സൗദിയില്‍ അരങ്ങേറും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി മത്സരമായ റെസ്ല്‍മാനിയ 43-ന് റിയാദ് സീസണ്‍ 2027-ല്‍ ആതിഥേയത്വം വഹിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍മൊഹ്സെന്‍ അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു. റെസ്ല്‍മാനിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് നോര്‍ത്ത് അമേരിക്കക്ക് പുറത്ത് ഒരു മത്സരം നടക്കുന്നത്.

WWEയുമായി സഹകരിച്ച് നടക്കുന്ന ഈ മത്സരം ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ''റെസ്ല്‍മാനിയ ആഗോള ഗുസ്തിയിലെ ഏറ്റവും വലിയ പരിപാടിയാണ്, റിയാദ് സീസണ്‍ 2027-ല്‍ ഇതിന് ആതിഥേയത്വം വഹിക്കുന്നത് ഒരു വലിയ മാറ്റമായിരിക്കും. ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കിടയിലുള്ള അതിന്റെ സ്ഥാനത്തിനും അനുയോജ്യമായ ഒരു അസാധാരണമായ പതിപ്പ് അവതരിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,'' അല്‍ ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.

ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുമായുള്ള പങ്കാളിത്തത്തെ WWE ചീഫ് കണ്ടന്റ് ഓഫീസര്‍ പോള്‍ ലെവസ്‌ക് പ്രശംസിച്ചു. തുര്‍ക്കി അല്‍-ഷെയ്ഖും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും വിനോദത്തിന്റെയും കായികരംഗത്തിന്റെയും ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. അവര്‍ ഞങ്ങളുടെ മികച്ച പങ്കാളികളാണ്. റെസ്ല്‍മാനിയ 43 മുന്‍പൊരിക്കലും ഇല്ലാത്ത ഒരു തലത്തില്‍ എത്തിക്കാന്‍ അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

2018 മുതല്‍ സൗദിയും WWEയും തമ്മിലുള്ള വിജയകരമായ പങ്കാളിത്തത്തിന്റെ തുടര്‍ച്ചയായാണ് ഈ പ്രഖ്യാപനം വരുന്നത്. ക്രൗണ്‍ ജൂവല്‍, എലിമിനേഷന്‍ ചേമ്പര്‍, കിംഗ് & ക്വീന്‍ ഓഫ് ദ റിംഗ്, നൈറ്റ് ഓഫ് ചാമ്പ്യന്‍സ് തുടങ്ങിയ പ്രധാന പരിപാടികള്‍ സൗദിയില്‍ ഇതിനോടകം നടന്നിട്ടുണ്ട്. കൂടാതെ, ഫ്രൈഡേ നൈറ്റ് സ്മാക്ക്ഡൗണ്‍, മണ്‍ഡേ നൈറ്റ് റോ തുടങ്ങിയ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത ജനുവരിയില്‍ റോയല്‍ റംബിളിന്റെ 39-ാമത് പതിപ്പിനും റിയാദ് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്, ഇത് യുഎസിലെ ESPNലും ആഗോളതലത്തില്‍ നെറ്റ്ഫ്‌ളിക്‌സിലും തത്സമയം സംപ്രേഷണം ചെയ്യും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026