l o a d i n g

ഗൾഫ്

ആര്‍ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

കയ്‌റോ: മുഹമ്മദ് നബി(സ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തില്‍ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുല്‍ ബഷര്‍ കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും.

'മുഹമ്മദ് നബി(സ)യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം' എന്ന വിഷയത്തില്‍ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന സ്റ്റുഡന്റ്‌സ് കമ്മ്യൂണ്‍, ക്ലോസിംഗ് സെറിമണി എന്നിവ നടക്കും.

ഡോ. ഇബ്റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ. ജമാല്‍ ഫാറൂഖ്, ഡോ.സയ്യിദ് ബലാത്, പ്രൊഫ. ജമാല്‍ ഫാറൂഖ് ദഖാഖ്, പ്രൊഫ. സുബ്ഹി അബ്ദല്‍ ഫത്താഹ് റാബി, ശൈഖ് അഹമദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026