l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ ഗ്ലോബല്‍ ലോഞ്ച്; സംഘാടക സമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ ലോംഞ്ച് പരിപാടിയ്ക്കായി (സെപ്റ്റംബര്‍ 22ന്) വിവിധ പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് എന്നിവരാണ് രക്ഷാധികാരികള്‍. കയ്പമംഗലം എം.എല്‍.എ ടൈസന്‍ മാസ്റ്ററാണ് സംഘാടകസമിതി ചെയര്‍മാന്‍.

ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐ.എ. എസ് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാദുഷ കടലുണ്ടി, പ്രവാസി സംഘടനാ പ്രതിനിധികളായ നാസര്‍ പൂവ്വച്ചല്‍, ഹനീഫ മൂന്നിയൂര്‍, സലീം പളളിവിള എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീവ് തൈക്കാടിനെ ജനറല്‍ കണ്‍വീനറായും ചുമതലപ്പെടുത്തി. ബി.എല്‍ അനില്‍കുമാര്‍, ടി.ജെ മാത്യൂ, സുനില്‍ ഖാന്‍ എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. വിഴിഞ്ഞം ജയകുമാര്‍, പുഴിമൂട്ടില്‍ ഉണ്ണി, നെല്ലനാട് ഷാജഹാന്‍, എം മുഹമ്മദ് മാഹിന്‍, ആലങ്കോട് ഹസ്സന്‍, ജോസ് വിക്ടര്‍, എന്‍.ടി സുരേഷ്, റഷീദ് റസ്റ്റം, എസ്. നസീം, സാദിക്, ഷഹീദ് യൂസഫ്, അനില്‍ കുമാര്‍ ആര്‍, അര്‍ഷാദ് തിരുവല്ലം, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുത്തു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും, ജനറല്‍ മാനേജര്‍ രശ്മി റ്റി നന്ദിയും പറഞ്ഞു.

‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026