l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമ പദ്ധതികളും ലോക കേരളവും - വിശദീകരണം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ലോക കേരള സഭ അംഗങ്ങള്‍ സംഘടിപ്പിച്ച നോര്‍ക്ക - പ്രവാസി ക്ഷേമ പദ്ധതികളുടെ പരിചയപ്പെടുത്തലും വിശദീകരണവും ജനപങ്കാളിത്തം കൊണ്ടും മുഖ്യധാരാ സംഘടന പ്രാതിനിധ്യം കൊണ്ടുംശ്രദ്ധേയമായി. പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതികളുടെ വിജയത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. നാട്ടില്‍ നിന്നും നോര്‍ക്ക പ്രതിനിധികള്‍ ഓണ്‍ലൈന്‍ ആയി യോഗത്തില്‍ സംബന്ധിച്ച് സംസാരിച്ചു.

നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വിവിധ നോര്‍ക്ക പദ്ധതികളെ അധികരിച്ചു സംസാരിച്ചു. നോര്‍ക്കയുടെ കീഴില്‍ നടപ്പാക്കുന്ന മൂന്നിനം പരിപാടികളില്‍, വിദേശങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശവും പരിശീലനവും , പ്രവാസത്തിലുള്ളവര്‍ക്കായുള്ള വിവിധയിനം ക്ഷേമപദ്ധതികളും, പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവര്‍ക്കുള്ള പുനരധിവാസ പദ്ധതികളും ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

പ്രവാസി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ ന്റെ വിശദമായ പരിചയപ്പെടുത്തലും അതിന്മേല്‍ നടന്ന ചര്‍ച്ചയും നോര്‍ക്ക സി ഇ ഒ അജിത് കൊളശ്ശേരി നിര്‍വഹിച്ചു. സെപ്റ്റംബര്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാവാനുള്ള വിശദമായ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. നിലവില്‍ നോര്‍ക്ക ഐ ഡി യുള്ളവര്‍ക്കാണു ഉദ്ഘാടനം മുതല്‍ ഒരു മാസക്കാലയളവിനുള്ളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗം ആവാന്‍ സാധിക്കുക. പ്രവാസിയും പങ്കാളിയും ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയുള്ള രണ്ടു മക്കള്‍ക്കും കൂടി ഏകദേശം ഇന്ത്യന്‍ രൂപ 13,275.00 ആണ് വാര്‍ഷിക പ്രീമിയം ആയി കണക്കാക്കിയിട്ടുള്ളത്. നിലവിലുള്ള അസുഖങ്ങള്‍ കൂടി ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ ഉള്‍പ്പെടുന്നു എന്നത് വലിയൊരു ആശ്വാസം ആണെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് പ്രവാസികളുടെ പൊതുഇടം എന്ന സാധ്യതക്കു മുന്‍തൂക്കം നല്‍കികൊണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക കേരളം പോര്‍ട്ടലിന്റെ പരിചയപ്പെടുത്തലും രജിസ്‌ട്രേഷന്‍ പ്രക്രിയയും ലോക കേരള സഭ സെക്രട്ടേറിയറ്റിനു വേണ്ടി അഭിജിത് നിര്‍വഹിച്ചു. വിവിധ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികള്‍ക്ക് അവരുടെ തൊഴില്‍പരവും വ്യക്തിഗതവുമായ കണക്റ്റിവിറ്റിക്കു അനന്തമായ സാധ്യതകളെ ഉള്‍കൊള്ളുന്നതായി ലോക കേരളം പോര്‍ട്ടലിനെക്കുറിച്ചുള്ള വിശദീകരണം.

വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ ഉള്‍കൊള്ളിച്ചു ലോക കേരള സഭ അംഗമായ ആല്‍ബിന്‍ ജോസഫ് അവതരിപ്പിച്ച വിശദീകരണ ക്ലാസും, പ്രവാസിക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് നല്‍കിയ പദ്ധതി വിശദീകരണവും ശ്രദ്ധേയമായി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും, പ്രാദേശിക സംഘടന ഭാരവാഹികളും, മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടെ വലിയൊരു വിഭാഗം പരിപാടിയില്‍ സംബന്ധിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നോര്‍ക്ക ഐഡി രജിസ്‌ട്രേഷന്‍ , പ്രവാസി ക്ഷേമനിധി അംഗത്വം, ലോക കേരളം പോര്‍ട്ടല്‍ റജിസ്ട്രേഷന്‍ എന്നിവയ്ക്ക് മുന്‍കൈ എടുക്കാനും, അതിനായുള്ള എല്ലാ വിധ സഹായങ്ങളും നോര്‍ക്ക റൂട്ട്‌സിനു വേണ്ടി ലോക കേരള സഭ അംഗങ്ങള്‍ ഉറപ്പു നല്‍കുകയും ചെയേതി.

ലോക കേരളസഭ അംഗവും ഓ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ബിജു കല്ലുമല സ്വാഗതം ആശംസിച്ച ചടങ്ങില്‍, ലോക കേരളസഭ അംഗവും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാസ് വക്കം നന്ദി പറഞ്ഞു. ലോക കേരളസഭ അംഗങ്ങളായ ഹനീഫ മൂവാറ്റുപുഴ, ബഷീര്‍ വാരോട്, സുനില്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026