l o a d i n g

ഗൾഫ്

ഇറ്റലിയില്‍ 'അറബി ഭാഷാ മാസം' പരിപാടിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

റിയാദ്: അറബി ഭാഷയുടെ പ്രചാരണത്തിനും അറബി സംസാരിക്കാത്തവര്‍ക്കിടയില്‍ അതിന്റെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഫോര്‍ ദി അറബിക് ലാംഗ്വേജ് ഇറ്റലിയില്‍ 'അറബി ഭാഷാ മാസം' പരിപാടിക്ക് തുടക്കമിട്ടു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പരിപാടി ഈ മാസം 30 വരെ നീണ്ടുനില്‍ക്കും. സൗദി അറേബ്യയും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിജ്ഞാന സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന അക്കാദമിയുടെ ആഗോള പദ്ധതിയുടെ ഭാഗമാണിത്.

പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അക്കാദമി സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ വാഷ്മി സംസാരിച്ചു. അക്കാദമിയുടെ എല്ലാ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക മന്ത്രിയും അക്കാദമി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന്റെ നിരന്തരമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ സൗദി എംബസിയുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇറ്റലിയിലെ ഈ പരിപാടി അക്കാദമിയുടെ ദൗത്യത്തിന്റെ ഭാഗമാണ്. അറബി ഭാഷയുടെ സംസ്‌കാരം പ്രചരിപ്പിക്കുക, അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളില്‍ അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക, അറബി സംസാരിക്കാത്ത സമൂഹങ്ങളുമായി ഭാഷയെ ബന്ധിപ്പിക്കുക എന്നിവയാണ് അക്കാദമി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോമിലെ സാപിയന്‍സ യൂണിവേഴ്സിറ്റി, മിലാനിലെ കാത്തലിക് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് അറബി ഭാഷാ താല്പര്യമുള്ളവര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള അക്കാദമിക്, പരിശീലന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റലിയിലെ സൗദി ഡെപ്യൂട്ടി അംബാസഡറും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. മത്സരങ്ങള്‍, സെമിനാറുകള്‍, തീവ്ര പരിശീലന കോഴ്സുകള്‍, ചര്‍ച്ചാ ഗ്രൂപ്പുകള്‍, സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഈ മാസം മുഴുവന്‍ നടക്കും. കൂടാതെ, അക്കാദമിയുടെ 'ഹംസ' ടെസ്റ്റ് നടത്തുകയും, സമാപന ചടങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും വിജയികളെയും ആദരിക്കുകയും ചെയ്യും.

മുമ്പ് ഉസ്ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ചൈന, ഇന്ത്യ, അസര്‍ബൈജാന്‍, മലേഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും അക്കാദമി ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അറബി ഭാഷാ പഠനം വികസിപ്പിക്കുക, അതിന്റെ ഫലങ്ങള്‍ മെച്ചപ്പെടുത്തുക, സൗദി അറേബ്യയും സഹകരിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026