l o a d i n g

ബിസിനസ്

ലുലു സ്റ്റോറുകളില്‍ ഗൂഗിള്‍ പേ സൗകര്യം; ഗൂഗിള്‍ പേ സേവനമൊരുക്കുന്ന സൗദിയിലെ ആദ്യ റീട്ടെയ്‌ലറായി ലുലു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

റിയാദ് : ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സൗകര്യത്തിന് തുടക്കം കുറിച്ച് ലുലു. ഇതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് സ്മാര്‍ട്ടായും വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് മടങ്ങാം. ഗൂഗിള്‍ പേ സംവിധാനമൊരുക്കുന്ന രാജ്യത്തെ ആദ്യ റീട്ടെയ്‌ലറാണ് ലുലു.

ഗൂഗിള്‍ പേയും ഗൂഗിള്‍ വാലറ്റും റെഡി

ദേശീയ പെയ്‌മെന്റ് സംവിധാനമായ മദയിലൂടെയാണ് ഗൂഗിള്‍ പേ, ഗൂഗിള്‍ വാലറ്റ് സേവനം ലുലു സ്റ്റോറുകളില്‍ സാധ്യമാക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഗൂഗിള്‍ പേ സൗകര്യം ഉപയോഗിക്കാം.

'ടാപ് ടു പേ' വഴി ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കി മടങ്ങാന്‍ ഗൂഗിള്‍ പേ സഹായിക്കും. ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷനിലൂടെ ഡെബിറ്റ്, ക്രെഡിറ്റ്, ലോയല്‍റ്റി കാര്‍ഡുകളടക്കം ചേര്‍ക്കാനും, സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാനും കഴിയും. അല്‍റാജ്ഹി, റിയാദ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിക്കുക. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ലുലു അറിയിച്ചു.

ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവും കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലുവിന്റെ ഈ ചുവടുവെയ്പ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026