l o a d i n g

ഗൾഫ്

'യാ ഹബീബി' ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം സൗദിതല പ്രകാശനം 18ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

ദമാം: സൗദി കെഎംസിസി മുന്‍ ദേശീയ ട്രഷററും സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരില്‍ പ്രമുഖനും ദീര്‍ഘ കാലം പ്രസിഡണ്ടുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിമിന്റെ ഓര്‍മ്മ പുസ്തകം 'യാ ഹബീബി' സെപ്റ്റംബര്‍ 18ന് അദ്ദേഹത്തിന്റെ കര്‍മ്മഭൂമിയായ ദമാമില്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരേയും സാക്ഷിയാക്കി പ്രകാശനം ചെയ്യുന്നു.

കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി. ഹാഷിം നാലു പതിറ്റാണ്ടോളം കെഎംസിസിയുടെ നേതൃനിരയില്‍ സെന്‍ട്രല്‍, പ്രാവിശ്യ, ദേശീയ തലങ്ങളില്‍ അനുകരണീയമായ നേതൃപാടവത്തോടെ പ്രവര്‍ത്തിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങുന്ന ഈ പുസ്തകം നാലു പതിറ്റാണ്ട് കാലത്തെ സൗദി പ്രവാസ ഭൂമികയിലെ സാമൂഹിക സാംസ്‌കാരിക മേഖലയുടെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്.

1970 കളുടെ അവസാനഘട്ടത്തില്‍ സൗദിയില്‍ ആരംഭിച്ച ഹരിത രാഷ്ട്രീയ സംഘശക്തിയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന് കീഴില്‍ അണിചേര്‍ന്നവരാണ് പില്‍ക്കാലത്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്ന കെഎംസിസിയായി പരിണമിക്കുന്നത്. പ്രവാസികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഈ പ്രവാസ കൂട്ടായ്മയുടെ ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അര്‍പ്പിച്ച സേവനങ്ങള്‍, തുടങ്ങി ഒട്ടനവധി അറിവുകള്‍ ഈ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കും.

പ്രവാസ ലോകത്ത് സി ഹാഷിമിന്റെ പരിചയ സമ്പത്തിന്റെ നേരനുഭവങ്ങള്‍ പങ്ക് വെച്ച് കൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാര്‍, എംഎല്‍എമാര്‍ ദേശീയ സംസ്ഥാന ഭാരവാഹികള്‍, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലുള്ള നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖര്‍, എഞ്ചിനീയര്‍ സി ഹാഷിമിന്റെ വിവിധ തുറകളിലെ സഹപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന നൂറ്റമ്പതോളം അനുഭവക്കുറിപ്പുകള്‍, അറുന്നൂറോളം പേജുകള്‍, അപൂര്‍വ ചിത്രങ്ങള്‍, മനോഹരമായ നിര്‍മ്മിതി എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് ഈ ഓര്‍മ്മ പുസ്തകം.

യാ ഹബീബി ഓര്‍മ്മ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഈ വരുന്ന വ്യാഴായ്ച വൈകിട്ട് ഏഴ് മണിക്ക് ദമാം ഫൈസലിയ ഓഡിറ്റോറി യത്തില്‍ വെച്ച് മുസ്ലിംലീഗ് അഖിലിന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കിഴക്കാന്‍ പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ സാക്ഷിയാക്കി ഇറാം ഹോല്‍ഡിങ്സ് സി.എം.ഡി സിദ്ധീഖ് അഹമ്മദിന് നല്‍കി കൊണ്ട് നിര്‍വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി സ്മാരക പ്രഭാഷണം നടത്തും.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളും പ്രസാധക സമിതി അംഗങ്ങളുമായ മുഹമ്മദ് കുട്ടി കോഡൂര്‍ (പ്രസിഡന്റ് ഈസ്റ്റേണ്‍ പ്രൊവിന്‍സ്), ആലിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍ പ്രസാധക സമിതി) സിദ്ധീഖ് പാണ്ടി കശാല (ജനറല്‍ സെക്രട്ടറി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി), മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ (ചീഫ് എഡിറ്റര്‍ യാ ഹബീബി), റഹ്‌മാന്‍ കാരയാട് (ഓര്‍ഗനൈസിഗ് സെക്രട്ടറി കിഴക്കന്‍ പ്രവിശ്യ), ഒ.പി ഹബീബ് (സെക്രട്ടറി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026