l o a d i n g

ഗൾഫ്

ദുബായ് വിമാനത്താവളത്തില്‍ കേള്‍വി പരിമിതര്‍ക്ക് ഹിയറിങ് ലൂപ്പുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

ദുബായ്: കേള്‍വി പരിമിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 520 ഹിയറിങ് ലൂപ്പുകള്‍ സ്ഥാപിച്ചു.
മൂന്ന് ടെര്‍മിനലുകളിലെ ചെക്ക് ഇന്‍ കൗണ്ടറുകള്‍, ഇമിഗ്രേഷന്‍ ഡെസ്‌കുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌കുകള്‍ എന്നിവിടങ്ങളിലാണ് പുതുതായി ഹിയറിങ് ലൂപ്പുകള്‍ സ്ഥാപിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കേള്‍വിപരിമിതരുടെ ഹിയറിങ് എയ്ഡുകളില്‍ 'ടി' (ടെലികോയില്‍) സെറ്റിങ്‌സ് ആക്ടിവേറ്റ് ചെയ്താല്‍ ഹിയറിങ് ലൂപ്പുകള്‍ വഴിയുള്ള സേവനം ലഭിക്കും. ഇതിനായി ഉപകരണങ്ങള്‍ തമ്മില്‍ പ്രത്യേകം പെയറിങ് നടത്തേണ്ടതില്ല. നിശ്ചയദാര്‍ഢ്യവിഭാഗം യാത്രക്കാര്‍ക്ക് ഹിയറിങ് ലൂപ്പുകള്‍ ഉപയോഗിക്കാനുള്ള പിന്തുണ നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.

കേള്‍വി പരിമിതര്‍ക്ക് ചുറ്റുമുള്ള ശബ്ദങ്ങളുടെ ശല്യമില്ലാതെ ഹിയറിങ് എയ്ഡിലൂടെ നിര്‍ദേശങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഹിയറിങ് ലൂപ്പുകള്‍.

സാധാരണ ഹിയറിങ് എയ്ഡുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം ദൂരെ നിന്ന് ശബ്ദം കേള്‍ക്കാന്‍ ഹിയറിങ് ലൂപ്പുകള്‍ സഹായിക്കും. എമിറേറ്റിലെ പൊതുസ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രവേശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ദുബായിയുടെ യൂനിവേഴ്സല്‍ ഡിസൈന്‍ കോഡ് അനുസരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026