l o a d i n g

ഗൾഫ്

ഇടി മുഹമ്മദ് ബഷീർ എംപിക്ക് ദമ്മാമിൽ ഉജ്ജ്വല സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 18, 2025

ദമ്മാം: ഹൃസ്വ സന്ദർശനാർത്തം ദമ്മാമിൽ എത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപിക്കും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തതകനുമായ സി.പി സൈതലവിക്കും സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ദമ്മാം കിംഗ് ഫഹദ് ഇന്റർ നാഷണൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.

കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനായ സി ഹാഷിം എഞ്ചിനീയറുടെ ഓർമ്മപുസ്തകമായ യാ ഹബീബിയുടെ സൗദിതല പ്രകാശന പരിപാടിയിൽ സംബന്ധിക്കാനാണ് നേതാക്കൾ ദമ്മാമിൽ എത്തിയത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഡോ. സിദ്ധീഖ്‌ അഹ്മദിന് നൽകി കൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. സൗദി കെ.എം.സി. സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ ആലുങ്ങൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി സൈദലവി ഹാഷിം എഞ്ചിനീയർ സ്മാരക പ്രഭാഷണം നിർവ്വഹിക്കും.

മുഹമ്മദ് കുട്ടി കോഡൂർ, ആലികുട്ടി ഒളവട്ടൂർ, സിദ്ധീഖ് പാണ്ടി കശാല, മാലിക് മഖ്ബൂൽ ആലുങ്ങൽ, റഹ്‌മാൻ കാരയാട്, കബീർ കുണ്ടോട്ടി, ഒ.പി ഹബീബ്, കെ.പി ഹുസ്സൈൻ വേങ്ങര, ഫൈസൽ കൊടുമ, അറഫാത് ശംനാട്, മഹ്മൂദ് പൂക്കാട്, ബഷീർ ആലുങ്ങൽ, അലി ഊരകം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026