l o a d i n g

കായികം

എഎഫ്സി ചാമ്പ്യന്‍സ് ലീഗ്: അല്‍ നസര്‍ എഫ്സിക്ക് തകര്‍പ്പന്‍ ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 18, 2025

റിയാദ്: എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ താജിക്കിസ്ഥാന്‍ ക്ലബ്ബായ ഇസ്തിക്ലോലിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സി. റിയാദിലെ അല്‍-ഔല പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ നസറിന്റെ ആധിപത്യമാണ് കണ്ടത്. മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ റഫറി കൂ ഹ്യുങ്-ജിന്‍ ആണ് കളി നിയന്ത്രിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അല്‍ നസര്‍ 2-0-ന് മുന്നിലെത്തിയിരുന്നു. 14-ാം മിനിറ്റില്‍ അബ്ദുള്‍റഹ്‌മാന്‍ ഗരീബ് ആദ്യ ഗോള്‍ നേടിയപ്പോള്‍, 17-ാം മിനിറ്റില്‍ ഗരീബിന്റെ പാസ്സില്‍നിന്ന് ഏഞ്ചലോ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് അല്‍ നസര്‍ താരം ജാവോ ഫെലിക്‌സ് പുറത്തെടുത്തത്. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സാദ് അല്‍-നാസര്‍ കളിക്കളം വിട്ടത് ടീമിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ അല്‍ നസര്‍ ആക്രമണം തുടര്‍ന്നു. 59-ാം മിനിറ്റില്‍ വെസ്ലി മികച്ചൊരു ഡ്രിബ്ലിംഗിലൂടെ ടീമിന്റെ മൂന്നാം ഗോള്‍ വലയിലെത്തിച്ചു. 89-ാം മിനിറ്റില്‍ പെനാല്‍ട്ടി ഏരിയക്ക് അകത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ കോമാന്‍ നാലാം ഗോളും നേടി. ഇന്‍ജുറി ടൈമില്‍ ഗരീബ് നല്‍കിയ മികച്ച പാസ്സില്‍നിന്ന് സാദിയോ മാനെ അല്‍ നസറിന്റെ അഞ്ചാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.

ഈ വിജയത്തോടെ അല്‍ നസര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഇസ്തിക്ലോല്‍ താജിക്കിസ്ഥാന് ഒരു പോയിന്റ് പോലും നേടാനായില്ല.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026