l o a d i n g

ഗൾഫ്

പ്രവാസി വെൽഫെയർ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
September 19, 2025

ദമ്മാം: സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം നൽകി പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
ദമ്മാം റോസ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളും ഒരുക്കിയിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നടത്തി.
നാട് ഭരിക്കുന്നവർ തന്നെ ഭിന്നിപ്പിന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ഓണാഘോഷം പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷിക്കാനും ആഘോഷിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും ആഘോഷത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച അധ്യാപികക്കെതിരെ ഇടത് സർക്കാർ സ്വീകരിച്ച പ്രതികാര സമീപനം അപലപനീയമാണെന്നും പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് ആശംസ പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടു.

റീജിയണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബിജു പൂതക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർമാരായ ജമാൽ കൊടിയത്തൂർ സ്വാഗതവും ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു. ശരീഫ് കൊച്ചി, സുബൈർ പുല്ലാലൂർ എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. മെഹബൂബ്, ജോഷി ബാഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഉബൈദ്, ജാബിർ, ജമാൽ പയ്യന്നൂർ, ഷമീർ പത്തനാപുരം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026