l o a d i n g

ഗൾഫ്

അനന്തപുരി ഓണാഘോഷം വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആഘോഷമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2025

ജിദ്ദ : തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദ ഹറാസാത്തിലെ പാം ഓയാസിസ് ആഡിറ്റോറിയത്തില്‍ ഒരുക്കിയ ഓണാഘോഷം വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. ഓണാഘോഷങ്ങള്‍ക്ക് ടിഎസ്എസ് പ്രസിഡന്റ് തരുണ്‍ രത്നാകരന്‍ തിരിതെളിയിച്ചു തുടക്കം കുറിച്ചു. തുടര്‍ന്ന് ടിഎസ്എസ് അംഗങ്ങള്‍ അണിനിരന്ന തിരുവാതിരക്കളിയും ഓണപ്പാട്ടും ഓണക്കളികളും വിനോദവിജ്ഞാന പരിപാടികളും ഓണാഘോഷത്തിന്റെ പ്രൗഢിയും തനിമയും സമ്മാനിച്ചു. നെയ്യ് ബോളിയും മൂന്നുകൂട്ടം പായസവും അടക്കം ടിഎസ്എസ് വനിതാവേദി അംഗങ്ങള്‍ തിരുവനന്തപുരം തനിമയില്‍ തയ്യാറാക്കിയ ഓണസദ്യ ഗൃഹാതുരതയുടെ ഓണരുചി സമ്മാനിച്ചു.

പതിവിലും വ്യത്യസ്തമായി ചലിക്കുന്ന കണ്ണുകളുള്ള കഥകളി രൂപത്തില്‍ തീര്‍ത്ത അത്തം കാഴ്ചക്കാരില്‍ കൗതുകവും വേറിട്ട അനുഭവവും പകര്‍ന്നു. ജിദ്ദയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു. വടം വലിയും കസേരകളിയും തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും അരങ്ങേറി. ജനറല്‍ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറര്‍ ഷാഹിന്‍ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഓണാഘോഷങ്ങള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026