l o a d i n g

ബിസിനസ്

മാരുതി സുസുകി കാറുകള്‍ക്ക് വില കുറച്ചു: ജി.എസ്.ടി നിരക്ക് പരിഷ്‌കരണം ഉപഭോക്താക്കള്‍ക്ക് നേട്ടമായി

Thumbnail
Publisher By     BY - DESK
September 20, 2025

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ, ജി.എസ്.ടി നിരക്കുകളില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് തങ്ങളുടെ മോഡലുകളുടെ വില ഗണ്യമായി കുറച്ചു. ജി.എസ്.ടി ഇളവുകളുടെ പൂര്‍ണ പ്രയോജനം കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയതോടെ, സെപ്റ്റംബര്‍ 22 മുതല്‍ സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഫ്രോങ്സ്, ബ്രെസ്സ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് 1.29 ലക്ഷം രൂപ വരെ കുറവ് വരുത്തി. പുതുക്കിയ വിലകള്‍ എക്‌സ്-ഷോറൂം അടിസ്ഥാനത്തിലുള്ളതാണ്.

മാരുതിയുടെ അരീന, നെക്‌സ ശൃംഖലകളിലെ എല്ലാ വാഹനങ്ങള്‍ക്കും വിലക്കുറവ് ബാധകമാണ്. അരീന മോഡലുകളായ ആള്‍ട്ടോ കെ10, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലെറിയോ, ഈക്കോ, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, എര്‍ട്ടിഗ എന്നിവയ്ക്കും നെക്‌സ മോഡലുകളായ ഇഗ്‌നിസ്, ബലേനോ, ഫ്രോങ്സ്, ജിംനി, ഗ്രാന്‍ഡ് വിറ്റാര, എക്‌സ്എല്‍6, ഇന്‍വിക്ടോ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം 4,000-ത്തിലധികം അരീന ഷോറൂമുകളും 700-ല്‍ അധികം നെക്‌സ ഷോറൂമുകളും മാരുതിക്ക് സ്വന്തമായുണ്ട്.

മോഡല്‍ തിരിച്ചുള്ള വിലക്കുറവ്:

പുതിയ ജിഎസ്ടി 2.0 വ്യവസ്ഥ അനുസരിച്ച് എക്‌സ്-ഷോറൂം വിലയില്‍ വന്ന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

അരീന മോഡലുകള്‍:

ആള്‍ട്ടോ കെ10: 1,07,600 രൂപ വരെ കുറവ്

എസ്-പ്രസ്സോ: 1,29,600 രൂപ

വാഗണ്‍ആര്‍: 79,600 രൂപ

സെലെറിയോ: 94,100 രൂപ

ഈക്കോ: 68,000 രൂപ

സ്വിഫ്റ്റ്: 84,600 രൂപ

ഡിസയര്‍: 87,700 രൂപ

ബ്രെസ്സ: 1,12,700 രൂപ

എര്‍ട്ടിഗ: 46,400 രൂപ

നെക്‌സ മോഡലുകള്‍:

ഇഗ്‌നിസ്: 71,300 രൂപ

ബലേനോ: 86,100 രൂപ

ഫ്രോങ്സ്: 1,12,600 രൂപ

ജിംനി: 51,900 രൂപ

ഗ്രാന്‍ഡ് വിറ്റാര: 1,07,000 രൂപ

എക്‌സ്എല്‍6: 52,000 രൂപ

ഇന്‍വിക്ടോ: 61,700 രൂപ

ജി.എസ്.ടി നിരക്കുകള്‍ പുനഃക്രമീകരിച്ചതിലൂടെ ഹൈബ്രിഡ്, ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് പുതിയ രണ്ട് നികുതി സ്ലാബുകള്‍ നിലവില്‍ വന്നു. കോംപാക്ട് എസ്.യു.വികള്‍, ഹാച്ച്ബാക്കുകള്‍, കോംപാക്ട് സെഡാനുകള്‍ എന്നിവയ്ക്ക് 18 ശതമാനവും വലിയ, ആഡംബര കാറുകള്‍ക്ക് 40 ശതമാനവുമാണ് പുതിയ നിരക്ക്. പുതിയ സംവിധാനത്തില്‍ വാഹനങ്ങള്‍ക്ക് മേലുള്ള കോമ്പന്‍സേഷന്‍ സെസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ, ജിഎസ്ടി 1.0 ഘടനയില്‍ ICE, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 28% ജി.എസ്.ടിക്ക് പുറമെ വാഹനത്തിന്റെ നീളം, എഞ്ചിന്‍ ശേഷി, ബോഡി ടൈപ്പ് എന്നിവ അനുസരിച്ച് 1% മുതല്‍ 22% വരെ കോമ്പന്‍സേഷന്‍ സെസ് ഈടാക്കിയിരുന്നു. ഇതുമൂലം ആകെ നികുതിഭാരം 29% മുതല്‍ 50% വരെയായിരുന്നു. കോമ്പന്‍സേഷന്‍ സെസ് ഒഴിവാക്കിയതും ജി.എസ്.ടി സ്ലാബുകള്‍ ലളിതമാക്കിയതും എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും വലിയ നേട്ടമാണുണ്ടാക്കിയത്. ഇതിന്റെ മുഴുവന്‍ പ്രയോജനവും മാരുതി കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026