l o a d i n g

വേള്‍ഡ്

അലിക്ക് ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ നടന്ന ഓണാഘോഷം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

റോം: അലിക്ക് ഇറ്റലി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വത്തിക്കാനില്‍ നിന്നുള്ള കേരളത്തിന്റെ മലയാളി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്, ഇന്ത്യന്‍ എംബസി ഡിസിഎം ഗൗരവ് ഗാന്ധി, പാസ്‌പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ശര്‍മ, പ്രഥമ പ്രസിഡണ്ട് ഗര്‍വാസീസ്. ജെ.മുളക്കര, പ്രസിഡണ്ട് ഷൈന്‍ റോബര്‍ട്ട് ലോപ്പസ്, സെക്രട്ടറി തോമസ് ഇരുമ്പന്‍, ക്‌നാനായ മലങ്കര വികാരി മോണ്‍. കുറിയാക്കോസ് ചെറുപുഴ, ഫാ. ജിന്റോ പടയാട്ടി എന്നീ വിശിഷ്ടാതിഥികളെ താലപ്പൊലിയോടും ചെണ്ടമേള അകമ്പടിയോടും കൂടി സമ്മേളന പന്തലിലേക്ക് ആനയിച്ചു.

സമ്മേളനത്തിന്റെ ഉദ്ഘാടന ശേഷം മാവേലി ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നിരവധി കലാപരിപാടികളും രുചികരമായ ഓണസദ്യയും നടന്നു. ആയിരം പേരോളം പങ്കെടുത്ത ഓണാഘോഷം റോമില്‍ മലയാൡകൂട്ടായ്മയുടെ ശക്തി തെളിയിക്കുന്നതുകൂടിയായി.

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ രാജു കള്ളിക്കാടന്‍, ജിന്‍സന്‍ പാലാട്ടി, അനില , സിറിയക്ക് ജോസ്, ജെജി മാന്നാര്‍, സുനില്‍കുമാര്‍ കൊളത്തുപ്പിള്ളി, ജിന്റോ കുര്യാക്കോസ്, ഓഡിറ്റര്‍മാരായ ജോസ്‌മോന്‍ കമ്മട്ടില്‍, ഹാമില്‍ടണ്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026