l o a d i n g

ഗൾഫ്

ജിദ്ദ ഒഐസിസി പി പി തങ്കച്ചന്‍ അനുസ്മരണം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷറഫിയ അബീര്‍ പോളി ക്ലിനിക് ഓഡിറ്റോറിയത്തില്‍ പി പി തങ്കച്ചന്‍ അനുസ്മരണം നടത്തി. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.

പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് ഭാരവാഹിത്വ പദവികളും ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികളും അലങ്കരിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് പൈനാടത്ത് കുടുംബത്തിലെ റവ ഫാദര്‍ പൗലോസിന്റെയും അന്നമ്മയുടെയും മകനായ പി പി തങ്കച്ചന്‍ എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

എറണാകുളം ജില്ലാ പ്രസിഡന്റ് ഹര്‍ഷാദ് എലൂര്‍, നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ആലുവ എന്നിവരും അനുസ്മരിച്ചു. റീജണല്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘടന ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും സെക്രട്ടറി മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.

ഫോട്ടോ: സഹീര്‍ മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026