l o a d i n g

ഗൾഫ്

ധാര്‍മ്മിക മൂല്യങ്ങളുടെ പ്രചാരണം ഉത്തമ സമൂഹ നിര്‍മ്മിതിക്ക് അനിവാര്യം- ഇടി മുഹമ്മദ് ബഷീര്‍ എംപി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

ദമ്മാം: ധാര്‍മ്മിക മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ പ്രചാരണം ഉത്തമ സമൂഹ നിര്‍മ്മിതിക്ക് അനിവാര്യമാണെന്നും അത്തരം പ്രചാരണ കേന്ദ്രങ്ങള്‍ സമൂഹത്തിന് മുതല്‍ കൂട്ടാണെന്നും മുസ്ലീം ലീഗ് ദേശീയ ഓര്‍ഗ നൈസിംഗ് സെക്രട്ടറിയും പാര്‌ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.
സൗദി മതകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സമുച്ചയം സന്ദര്‍ശിച്ച അദ്ദേഹം മലയാള വിഭാഗം ഒരുക്കിയ ഇസ്ലാമിക് എക്‌സിബിഷന്‍ പവലിയന്‍ വീക്ഷിച്ചു. പ്രവാസ ലോകത്ത് മലയാളി സാമൂഹത്തിന്റെ ഇത്തരം ശ്രമങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിമയാര്‍ന്ന മതമായ ഇസ്‌ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇക്കാലത്ത് പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ഇത്തരം നൂതന സംവിധാനങ്ങള്‍ തികച്ചും ലക്ഷ്യ പ്രാപ്തിയിലെത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ദമ്മാമിലെ പൊതു സമൂഹത്തിനു ഇസ്ലാമിന്റെ ആദര്‍ശ സംഹിതകളിലേക്ക് വെളിച്ചം നല്‍കുന്ന ഒന്നാണ് വിസ്ഡം യൂത്ത് ദമ്മാം ഘടകം ഐസിസിയുമായി സഹകരിച്ചു നടത്തുന്ന ഇസ്ലാമിക പ്രദര്‍ശനമെന്ന് ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഐസിസി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി എംപി യെ സ്വീകരിച്ചു. കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് അര്‍ഷദ് ബിന്‍ ഹംസ, അനസ് ഫസലുദ്ധീന്‍ വെമ്പായം, ഫവാസ് ചെമ്മാട്, സിറാജ് അത്തോളി, അബ്ദുല്‍ അസീസ് കൊണ്ടോട്ടി, മുഹമ്മദ് റാസി കുറുപ്പത്ത്, അസ്‌കര്‍ പല്ലാരിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.

-സിറാജ് ആലുവ

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026