l o a d i n g

ഗൾഫ്

'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാധ്യതകളും' കെ ഇ എഫ് റിയാദ് ചാപ്റ്റര്‍ സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളും പ്രോജക്റ്റുകളില്‍ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. റിയാദ്‌ലെ റാഡിസണ്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ഡോക്ടര്‍ അബ്ദുള്‍നാസര്‍ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ) നിലവിലെ പരിമിതികളും അതേ സമയം അതിന്റെ കഴിവുകളും അദ്ദേഹം വിശദീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഭാവി സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ എഞ്ചിനീയറിംഗ് നിര്‍മാണ പ്രവര്‍ത്തികളുടെ സാധ്യതകള്‍ സെമിനാറില്‍ അവതരിപ്പിച്ചു. നവാഗത എ ഐ ആപ്പ് ആയ ജെമിനിയെ കുറിച്ച് മഹറൂഫ് ശൈലബുദ്ദീന്‍ സംസാരിച്ചു. കൂടാതെ ജെന്‍ എ ഐ വിഷയത്തെ പറ്റി അന്‍ഫസ് ഹസനും മൈക്രോസോഫ്റ്റ് എക്‌സലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാവര്‍ത്തിക വശങ്ങളെക്കുറിച്ച് അഫ്താബുറഹ്‌മാനും സംസാരിച്ചു.

ചടങ്ങില്‍ കെ ഇ എഫ് എക്‌സിക്യൂട്ടീവ് അംഗം സുബിന്‍ റോഷന്‍ സ്വാഗതം പറഞ്ഞു. കെ ഇ എഫ് ന്റെ നാള്‍ വഴികളും പ്രവര്‍ത്തനങ്ങളും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. സെമിനാര്‍ അവതാരകര്‍ക്ക് നൗഷാദലി കായല്‍മടത്തില്‍ മെമന്റോ നല്‍കി. ഷാഹിദ് നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026