l o a d i n g

ഗൾഫ്

ഓണാഘോഷം ഉത്സവമാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

റിയാദ്: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഓണാഘോഷം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. WMF റിയാദ് കൗണ്‍സിലിന്റെയും വിമന്‍സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തിയ 'ഇന്നോണം പൊന്നോണം' ആഘോഷ പരിപാടിയില്‍ നിരവധി മലയാളികളാണ് പങ്കെടുത്തത്.
ചെണ്ട മേളവും ആര്‍പ്പുവി ളികളും , മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങള്‍ അണി നിരത്തിയുള്ള ഘോഷയാത്ര ഉത്സവപ്രതീതി നല്‍കിയ പ്രവാസോണാഘോഷങ്ങളിലെ നവ്യാനുഭവമായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരന്‍മാരുടെ കലാപരിപാടികളും അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അന്‍സാര്‍ വര്‍ക്കല ആമുഖ പ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. രത്‌നകുമാര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു മലയാളിയും ലോകത്തെവിടെയും ഒറ്റപ്പെടില്ലെന്ന ലക്ഷ്യത്തോടെ 166 രാജ്യങ്ങളില്‍ ജാതി മത രാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷനെന്നും വിവിധ ഫോറങ്ങളുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ സംഘടനയുടെ
പ്രവര്‍ത്തന മേഖല പ്രവാസികള്‍ക്കിടയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി കൗണ്‍സിലര്‍ Y. സാബിര്‍ എംബസി കോമേഴ്‌സ് വിഭാഗം മാര്‍ക്കറ്റിങ്ങ് ഹെഡ് പ്രജിത് മാത്യു, അല്‍ശിഫ മെഡിക്കല്‍ സര്‍വീസസ് മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ. മുഹമ്മദ് ഇദ്രീസ്, അല്‍ റയാന്‍ പോളിക്ലിനിക് മാനേജിങ്ങ് ഡയറക്ടര്‍
മുഷ്താഖ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, അഡൈ്വസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, മോഡലും മിസ് ദുബൈയുമായ ഡോ. ഇഷ ഫര്‍ഹ ഖുറൈഷി, WMF മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷംനാസ് അയ്യൂബ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ് , റിയാദ് വിമന്‍സ് ഫോറം പ്രസിഡന്റ് സബ്രീന്‍, സെക്രട്ടറി അഞ്ചു അനിയന്‍, ട്രഷറര്‍ അഞ്ചു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക, സനു മച്ചാന്‍, ഷംനാദ് കുളത്തൂപ്പുഴ, നിസാര്‍ പള്ളികശ്ശേരി, ഷൈജു പച്ച, ജെയിംസ് മാത്യൂ, നവാസ് ഓപിസ്, ആകര്‍ശ് മസ്‌കന്‍ എന്നിവര്‍ സംസാരിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
റിയാദ് കൗണ്‍സില്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു നന്ദിയും പറഞ്ഞു. ആയിരത്തിലധികം വേദികളില്‍ മാവേലിയുടെ വേഷമണിഞ്ഞ ജോസ് ആന്റണിയെയും ബാബു, സൂസമ്മ ബാബു, ഖുര്‍സിദ ഗൗര്‍ തുടങ്ങിയ മുതിര്‍ന്ന കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ആയിരമാളുകള്‍ക്കുള്ള വിഭവസമൃദ്ധമായ സദ്യയും റിയാദ് ടാക്കീസിന്റെ ചെണ്ട മേളവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സനീഷ്, ഡൊമിനിക് സാവിയോ, ഇല്യാസ് കാസര്‍കോട്, റിയാസ് വണ്ടൂര്‍, ഷിജു ബഷീര്‍, റിജോഷ്, ഉമറലി അക്ബര്‍, കെ.ടി. കരിം, ഹമാനി റഹ്‌മാന്‍, സുബി സജിന്‍, റിസ്വാന, സൗമ്യ തോമസ്, മിനുജ, രാഹുല്‍, സഫീറലി, ലുബൈബ്, ജോസ് കടമ്പനാട്, ഷാഫി നിലമ്പൂര്‍, അഷ്‌റഫ് അപ്പക്കാട്ടില്‍, ഫൈസല്‍ കൊച്ചു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026