l o a d i n g

ഗൾഫ്

ഖത്തീഫിലെ 'ഒരുമിച്ചോണം' ഒരുമയുടെ വിജയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

ദമാം: ഖത്തീഫ് ഫിഷ് മാര്‍ക്കറ്റ് കൂട്ടായ്മ ' ഒരുമിച്ചോണം ' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച വിപുലമായ ഓണാഘോഷ പരിപാടി ഒരുമയുടെ വിജയമായി.
കവിയും ,എഴുത്തുകാരനും , ടോസ്റ്റ് മാസ്റ്ററും ,സാമൂഹിക- സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ സഈദ് ഹമദാനി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതം നല്കാത്തതൊക്കെ ജീവിതത്തോട് നമുക്ക് ജീവിച്ച് നേടാനാവും എന്ന ഉള്‍ക്കരുത്താണ് ഇത് പോലുള്ള കൂടിച്ചേരലെന്നും, താന്‍ മാത്രമല്ല മറ്റുള്ളവര്‍ കൂടി തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെന്ന ബോധ്യങ്ങളാണ് ഇത് പോലുള്ള കൂട്ടായ്മയിലൂടെ സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം ഓണസന്ദേശത്തില്‍ പറഞ്ഞു

പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും , ഖത്തീഫ് ഫിഷ്മാര്‍ക്കറ്റ് ഫുട്ബാള്‍ ടീം മാനേജരുമായ സുലൈമാന്‍ എന്‍ എഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി നിര്‍വ്വാഹക സമിതി കണ്‍വീനറും, സാമൂഹിക പ്രവര്‍ത്തകനുമായ യാസിര്‍ പള്ളിപ്പടി സ്വാഗതം പറഞ്ഞു.

ഹബീബ് പൊന്നാനിയുടെ നേതൃത്വത്തില്‍ ബഷീര്‍ കല്ലടിക്കോട് , ബാസി താജ് , ഷാഫി കൂനി , അബൂബക്കര്‍ പൊന്നാനി, സിറാജ് കല്ലടിക്കോട് , സി വി കരീം , ഷാഫി മുഹമ്മദ് , റഫീഖ് പാലപ്പെട്ടി , സിദ്ധിഖ് വേങ്ങര , സന്തോഷ് ഡിവൈന്‍ , അലി പി എസ്സ് എന്നിവര്‍ കായിക മത്സരങ്ങള്‍ നിയന്ത്രിച്ചു.

റഷീദ് അറേബ്യയുടെ നേതൃത്വത്തില്‍ അനീഷ് ഫാദില്‍ ഗസല്‍, റഷീദ് ശ്രീകൃഷ്ണ പുരം, ജെ ആര്‍ ഇസ്റാഫ് , സി വി ഷഫീഖ് , ബാദുഷ പൊന്നാനി , മുഹമ്മദ് ജെ ആര്‍ , ജസ്റ്റിന്‍ എം എഫ് ,അനീഷ് തവ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയത്.

ഷൈമ ഷബീര്‍ , ഈശാന കരീം കെ സി എന്നീ കുട്ടികളുടെ ഡാന്‍സും സല്‍വ ഷെബീറിന്റെ ഓണപ്പാട്ടും പരിപാടിയെ കൂടുതല്‍ മനോഹരമാക്കി. ദമാം അറേബ്യന്‍ സിംഗേഴ്സ്സിന്റെ ഗാനമേളയോടൊപ്പം മാര്‍ക്കറ്റ് ജീവനക്കാരും ഗായകരുമായ അക്ബര്‍ അലി കൊടുങ്ങലൂര്‍ , ഫൈസല്‍ പൊന്നാനി , ഷെഫീഖ് പൊന്നാനി ഹസ്സന്‍ മൂസ പൊന്നാനി എന്നിവര്‍ പാട്ടുകളുമായി എത്തിയത് സദസ്സ് നിറകയ്യടിയോടെ ഏറ്റെടുത്തു .

വടം വലി , കസേര കളി , ഉറിയടി , ലെമണ്‍ ആന്റ് സ്പൂണ്‍ എന്നീ മത്സരങ്ങളും നടത്തി. കുട്ടികള്‍ക്കായി നടത്തിയ കായിക മത്സരങ്ങളില്‍ നൈല ,സാറാ ഫാത്തിമ , സഫാണ് ബാവ എന്നിവരുടെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കും ഓര്‍മയില്‍ നില്‍ക്കുന്ന മനോഹരമായ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഖത്തീഫ് ഫിഷ് മാര്‍ക്കറ്റിലെ കേരളാ കമ്യൂണിറ്റിയോടൊപ്പം ബംഗ്‌ളാ ദേശികളും , തമിഴ് നാട്ടുകാരും ഉള്‍പ്പെടുന്ന വലിയൊരു സമൂഹം ആവേശത്തോടെ ആദ്യാവസാനം പങ്കെടുത്തു.

ജാഫര്‍ പാലക്കാട് , അഖില്‍ അശോകന്‍ , ഷാജി പുനലൂര്‍ , കൃഷ്ണന്‍ തിരുനെല്‍ വേലി , ഷംസു കുന്നത്തിയില്‍ , അന്‍വര്‍ അഴീക്കോട് , സുബീഷ് താജ് എന്നിവരും സന്നിഹിതരായിരുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026