l o a d i n g

ഗൾഫ്

ലോകത്തെ ഏറ്റവും വലിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ട് തീര്‍ത്ത് സൗദി ദേശീയ ദിനാഘോഷത്തിന് ഗിന്നസ് തിളക്കം പകര്‍ന്ന് ലുലു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 22, 2025

അല്‍ ഖോബാര്‍ : 95 ാമത് ദേശീയ ദിനാഘോഷ വേളയില്‍ സൗദി അറേബ്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച് ലുലു. അല്‍ ഖോബര്‍ ന്യൂ കോര്‍ണീഷിന് ഗിന്നസ് നേട്ടം സമ്മാനിച്ചാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഈ വേറിട്ട ആദരം. അല്‍ ഖോബര്‍ ന്യൂ കോര്‍ണീഷില്‍ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തീര്‍ത്ത ഏറ്റവും വലിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ഖോബര്‍ മുനിസിപ്പാലിറ്റിയുടെയും യൂണിലിവറിന്റെയും (കംഫര്‍ട്ട് ) സഹകരണത്തോടെയാണ് തയ്യാറാക്കിയത്. രാജ്യത്തിന്റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാളപ്പെടുത്തുന്ന ഗ്ലാസ് ആര്‍ട്ട് ഖോബര്‍ മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചു. ഇതോടെ കിഴക്കന്‍ പ്രവിശ്യയെ ചരിത്ര പ്രസക്തിയോടെ അടയാളപ്പെടുത്തുന്ന അഭിമാന ചിഹ്നമായി കൂടി ഗ്ലാസ് ആര്‍ട്ട് മാറി.

നൂതനവും വേറിട്ടതുമായ ഷാറ്റേര്‍ഡ് ഗ്ലാസ് പെയിന്റിംഗ് സൃഷ്ടികളിലൂടെ പ്രശസ്തനായ സൗദി ദൃശ്യ കലാകാരന്‍ അസീല്‍ അല്‍-മുഗ്‌ളൗത്താണ് ഈ അതുല്യ കലാസൃഷ്ടിക്ക് രൂപം നല്‍കിയത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കലയും സംയോജിപ്പിച്ച് ഗ്ലാസ് ആര്‍ട്ടിലൂടെ മനോഹര കലാസൃഷ്ടികളൊരുക്കുന്നതില്‍ സൗദിയിലും അറബ് ലോകത്തുടനീളവും അംഗീകരിക്കപ്പെട്ട കലാകാരന്‍ കൂടിയാണ് അസീല്‍.

അല്‍ ഖോബര്‍ ന്യൂ കോര്‍ണിഷില്‍ നടന്ന ചടങ്ങില്‍ അല്‍ഖോബര്‍ മുനിസിപ്പാലിറ്റി ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നെയ്ഫ് അല്‍-സുവെയ്, മീഡിയ ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സുല്‍ത്താന്‍ അല്‍-ഒതെയ്ബി, ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് റീജണല്‍ ഡയറക്ടര്‍ ഷംനാസ് പള്ളിക്കണ്ടി, എക്‌സിക്യൂട്ടീവ് മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ് അഹമ്മദ് അബ്ദുള്‍ ജലീല്‍ ബുബുഷെയ്ത് തുടങ്ങി വിശിഷ്ടാതിഥികളും, മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ദേശീയ ദിനാഘോഷ വേളയില്‍ സൗദിയുടെ അഭിമാനവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ കലാസൃഷ്ടിയൊരുക്കിയതിനും ഗിന്നസ് സമ്മാനിച്ചതിനും ലുലുവിനെ അഭിനന്ദിക്കുന്നതായി അല്‍ഖോബര്‍ മുനിസിപ്പാലിറ്റി ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നെയ്ഫ് അല്‍-സുവെയ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഗ്ലാസ് ആര്‍ട്ടിലൂടെ സൗദി ദേശീയ ദിനാഘോഷം ഗംഭീരമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. സൗദിയിലെ ജനങ്ങളോടുളള ആത്മാര്‍ത്ഥമായ ആദരമാണ് ഈ കലാസൃഷ്ടി. അകമഴിഞ്ഞ പിന്തുണ നല്‍കിയ ഖോബര്‍ മുനിസിപ്പാലിറ്റി, യൂണിലിവര്‍, ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി, കലാകാരന്‍ അസീല്‍ അല്‍-മുഗ്‌ളൗത്ത് എന്നിവര്‍ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026