l o a d i n g

ഗൾഫ്

ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് 'ഇവാലുവേഷന്‍ സ്പീച്ച് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ്: ഇസ്ലാമിക രംഗത്ത് പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ന്റെ 2024-2025 വര്‍ഷത്തെ ഇവാലുവേഷന്‍ സ്പീച്ച് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. 21 ക്ലബ് കളില്‍നിന്നായി പ്രവാസികള്‍ ഉള്‍പ്പെടെ 41 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ലവ് ദി ഖുര്‍ആന്‍ വാട്ട്‌സ് ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് വഴിയാണ് മത്സരം സംഘടിപ്പിച്ചത്.

രാവിലെ കൃത്യം 9 മണിക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത, ക്ലബ് നമ്പര്‍ മൂന്ന് മലപ്പുറത്തിന്റെ ലൗ ദ ഖുര്‍ആന്‍ മാസ്റ്റര്‍ ഫൗസിയ മോളുടെ ടെസ്‌റ് സ്പീച്ചിനെ ആസ്പദമാക്കിയാണ് മത്സരാര്‍ത്ഥികള്‍ ഇവാലുവേറ്റ് ചെയ്തു സംസാരിച്ചത്. ആദ്യത്തെ ഒരു മണിക്കൂര്‍ സ്പീച്ച് കേള്‍ക്കുക, അടുത്ത ഒരുമണിക്കൂര്‍ കൊണ്ട് ഇവാലുവേറ്റ് ചെയ്തു വീഡിയോ തയ്യാറാക്കി 11 മണിക്ക് മുന്‍പായി ക്ലബ് പ്രസിഡന്റ് മാര്‍ വഴി കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. എന്നിങ്ങനെയുള്ള രീതിയിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്.

മത്സരം തികച്ചു വേറിട്ട ഒരു അനുഭവമായിരുന്നു എന്ന്, ക്ലബ് നമ്പര്‍ 15 ഇടുക്കിയില്‍ നിന്നുമുള്ള പ്രോഗ്രാം ഇവന്റ് ചെയര്‍ ആയ അനീസ ഷഫീക് പറഞ്ഞു. അഞ്ച് തവണ ഗ്ലോബല്‍ വേള്‍ഡ് റെക്കോര്‍ഡ് വിന്നറും യൂണിവേഴ്‌സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ & സിഇഒ ആയിട്ടുള്ള ബദറുദ്ധീന്‍ അബ്ദുല്‍ മജീദ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സരത്തില്‍ മുബാഷിറ ക്ലബ് നമ്പര്‍ 6 കോഴിക്കോട്, അബ്ദുല്‍ റഷീദ്, പള്ളം ക്ലബ് നമ്പര്‍ 18 ഖത്തര്‍, സഫിയ സുബൈര്‍ ക്ലബ് നമ്പര്‍ 7 കൊല്ലം എന്നിവര്‍ യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ പങ്കിട്ടു.

മത്സരാര്‍ഥികളെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത് എന്നും വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2026 ജനുവരിയില്‍ കോഴിക്കോട് വെച്ച് നടക്കുന്ന സിക്‌സ്ത്ത് ആനുവല്‍ കോണ്‍ഫറന്‍സില്‍ വെച്ച് വിതരണം നടത്തുമെന്നും ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ചീഫ് ഡയറക്ടര്‍ അബ്ദുന്നസീര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026