l o a d i n g

സാംസ്കാരികം

ഗള്‍ഫനുഭവങ്ങളുടെ പൊള്ളുന്ന ജീവിത വേദനകള്‍ - 'ഈന്ത തണലില്‍ ഇത്തിരി നേരം'

റസാഖ് എടവനക്കാട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ഗള്‍ഫ് പ്രവാസം അനുഭവിക്കാതെ അകലെ നാട്ടിലിരുന്ന് നോക്കുന്നവര്‍ സുഖസുന്ദര ജീവിതകാലമായാണ് അവരെക്കുറിച്ച് പറഞ്ഞു വരുന്നത്.

പ്രവാസാനുഭവത്തിന്റെ നേരെഴുത്തിന്റെ ഏടുകളിലൊന്നാണ് ബിന്യായമിന്റെ വളരെ പ്രശസ്തമായ 'ആടുജീവിതം ''.

സമ്പന്നതയുടെ മടിയില്‍ കഴിയുന്ന ന്യൂനപക്ഷത്തേക്കാള്‍ എന്നും കൂടുതലായിരുന്നു ഗള്‍ഫില്‍ സാധാരണക്കാരും അതിദരിദ്രരും. കിട്ടുന്നതില്‍ നിന്ന് ഭക്ഷണം പോലും വേണ്ടവിധത്തില്‍ കഴിക്കാതെ കുടുംബത്തിനുവേണ്ടി പാടുപെടുന്ന പ്രവാസി, വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി പൊലിവുള്ള അത്തറ് മണത്തില്‍ അവധിദിനങ്ങള്‍ വല്ലാത്ത ആഘോഷമാക്കി മാറ്റുന്നു. ആഘോഷം കാണുന്നവര്‍ ഇല്ലാകഥകള്‍ കൊണ്ടവര്‍ക്ക് മാര്‍ക്കിടുന്നു.

പുഴ മാഗസിന്‍ ഓണ്‍ലൈനിലൂടെയാണ് പ്രവാസ ലോകത്തെ ഒഴിവു സമയങ്ങളില്‍ കണ്‍മുമ്പില്‍ അന്ന് വന്നുകൊണ്ടിരുന്നത്. പ്രശസ്തരുടേയും എഴുതി തുടങ്ങുന്നവരുടേയും രചനകള്‍ കൊണ്ട് സമ്പന്നമായ പുഴയുടെ ലക്കങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു.

അതിലാണ് ഖണ്ടശ്ശ പ്രസിദ്ധീകരിക്കപ്പെട്ട 'ഈന്ത തണലില്‍ ഇത്തിരി നേരം ' വായിച്ചു കൊണ്ടിരുന്നത്. അതെഴുതിക്കൊണ്ടിരുന്ന മമ്മു കണിയത്ത് അരാണെന്ന് അറിയാതെ ചങ്കിടിപ്പോടെയുള്ള വായന..

'കിളിക്കൂടി *ന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് എടവനക്കാടിന്റെ അടുത്ത പ്രദേശത്തെ ചെറായിക്കാരനാണ് ജേഷ്ടതുല്യനായ മമ്മു കണിയത്ത് എന്നറിഞ്ഞത്.

പ്രതികൂല സാഹചര്യത്തിലും സാഹിത്യം രക്തത്തിലലിയിച്ച് ആവേശത്തോടെ യാത്ര തുടരുന്ന മമ്മുക്ക .

ഗള്‍ഫനുഭവങ്ങളുടെ പൊള്ളുന്ന ജീവിത വേദനകളുടെ കണ്ണീരുകൊണ്ടെഴുതിയ വരികള്‍ പുസ്തക രൂപത്തിലാകുന്നുവെന്നറിഞ്ഞ് അതിയായി സന്തോഷിക്കുന്നു. ഒരടയാളപ്പെടുത്തല്‍, അത് വേണമെന്ന് ആഗ്രഹിച്ചിരുന്ന വിനീതന്റെ ഭാവുകങ്ങള്‍!

- റസാഖ് എടവനക്കാട്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026