l o a d i n g

ഗൾഫ്

ടി.എം.ഡബ്ല്യു.എ റിയാദ് നോര്‍ക്ക ഹെല്പ് ഡെസ്‌ക്ക് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ്: പ്രവാസികള്‍ക്കായി നോര്‍ക്ക നടത്തുന്ന വിവിധ പദ്ധതികളെ കുറിച്ച് മെമ്പര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പദ്ധതിയായ ടി എം ഡബ്ല്യു എ റിയാദ് നോര്‍ക്ക ഹെല്പ് ഡെസ്‌ക്ക് സംഘടിപ്പിച്ചു. ബത്ഹ കമ്മേര്‍ഷിയല്‍ സെന്ററിലുള്ള ഗ്ലോബല്‍ ജനറല്‍ സര്‍വീസസ് ഓഫീസില്‍ മെമ്പര്‍ഷിപ്പ് വകുപ്പ് തലവന്‍ ഫിറോസ് ബക്കറിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന്റെ ഉത്ഘാടനം വൈസ് പ്രസിഡന്റ് അഫ്താബ് അമ്പിലായില്‍ നിര്‍വഹിച്ചു.

നോര്‍ക്ക റൂട്‌സ് വഴി പ്രവാസി മെമ്പര്‍ഷിപ്പ്, നോര്‍ക്ക ഐ ഡി കാര്‍ഡ്, പ്രവാസ സുരക്ഷാ പദ്ധതികളിലേക്കും, പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളിലെക്കും മറ്റുമുള്ള രജിസ്‌ട്രെഷന്‍ എളുപ്പത്തില്‍ നടത്താനുള്ള സഹായം ടി എം ഡബ്ല്യു എ റിയാദ് നോര്‍ക്ക ഹെല്പ് ഡെസ്‌ക്ക് തങ്ങളുടെ മെമ്പര്‍മാര്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. ആവശ്യമായ രേഖകളുമായി ബന്ധപ്പെട്ടാല്‍ രജിസ്‌ട്രെഷന്‍ പൂര്‍ത്തീകരിച്ചു കൊടുക്കുമെന്നും രേഖകള്‍ നേരിട്ട് എത്തിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാട്‌സ്ആപ്പ് വഴി രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും ഫിറോസ് ബക്കര്‍, അഷ്‌ക്കര്‍ വി സി എന്നിവര്‍ വിശദീകരിച്ചു. അബ്ദുല്‍ കബീറിന്റെ രേഖകള്‍ ഏറ്റുവാങ്ങി ഹെല്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് പുറമേ ടി എം ഡബ്ല്യു എ റിയാദ് മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026