l o a d i n g

കേരള

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന് 83,840 രൂപ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഇന്നു ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,480 രൂപയായി.് പവന് 920 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയര്‍ന്നു.

സ്‌പോട്ട് ഗോള്‍ഡ് വില 3,743.39 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡായ 3,759 ഡോളറായി ഉയര്‍ന്നതിന് ശേഷം വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുകയാണ്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഉയര്‍ന്ന് 3,779 ഡോളറായി. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് തവണ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചിരുന്നു. രാവിലെ 340 രൂപ വര്‍ധിച്ച് പവന്റെ വില 82,560ലെത്തി സര്‍വകാല റെക്കോഡിലെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വര്‍ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായി.

ഡോളറിനെതിരെ രൂപ വന്‍ തകര്‍ച്ചയെ നേരിടുകയാണ്. 18 പൈസ നഷ്ടമാണ് രൂപക്ക് ഇന്നുണ്ടായത്. 88.50ത്തിലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 88.32ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026