l o a d i n g

ഗൾഫ്

'അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം' ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ജിദ്ദ: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, ''അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം'' എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വര്‍ഷവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതല്‍ തുടങ്ങിയ ക്യാമ്പില്‍ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറില്‍ പരം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവര്‍ത്തനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈന്‍ കരിങ്കര, സുബൈര്‍ വട്ടോളി, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്റഫ് താഴേക്കോട്, സാബില്‍ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി മേധാവി അഹ്‌മദ് സഹ്റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും നൂറുകണക്കിനു രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങള്‍ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് മാതൃകയാണെന്നും വില മതിക്കാനാവാത്ത ഈ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026