l o a d i n g

ഗൾഫ്

ഒ.ഐ.സി.സി റിയാദ് - കണ്ണൂരിന്റെ മാര്‍ക്ക് & സേവ് രുചിമേള പ്രോമോ ഇവന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ്: ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ സംഘടിപ്പിക്കുന്ന മാര്‍ക്ക് & സേവ് രുചിമേള പരിപാടിയുടെ പ്രോമോ ഇവന്റ് പ്രൗഢഗംഭീരമായ ചടങ്ങില്‍ മലാസിലെ അല്മാസ് റെസ്റ്റോറന്റില്‍ നടന്നു. വെള്ളിയാഴ്ച 26 സെപ്റ്റംബര്‍ 2025 ന് (ബദിയ -മക്ക റോഡ്)- എക്‌സിറ്റ് 26 ലെ ഫ്‌ലെമിംഗോ മാളില്‍ വെച്ച് നടക്കുന്ന രുചിമേള പരിപാടി വിജയകരമായി നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചരണ പരിപാടിയില്‍ ടീമിനെ പരിചയപ്പെടല്‍, പ്രോഗ്രാം വിവരണം, പരിപാടിയുടെ നെറ്റ്വര്‍ക്കിംഗ് എന്നിവയാണ് ഉള്‍പ്പെടുത്തിയത്.

ഇവന്റ് ഹെഡ് അബ്ദുള്‍ ഖാദര്‍ മോച്ചേരി രുചിമേള പരിപാടിയെ കുറിച്ച് വിശദമായി സംസാരിച്ചു. പത്തോളം ഫുഡ് സ്റ്റാളുകളില്‍ വിവിധങ്ങളായ ഭക്ഷണവിഭവങ്ങള്‍ അണിനിരക്കുമെന്നും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ രുചിക്കുവാനുള്ള ഒരു അപൂര്‍വ അവസരമാണ് പരിപാടിയുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം അറിയിച്ചു. തലശ്ശേരി തട്ടുകട സ്റ്റാള്‍, അതൃപ്പത്തിന്റെ അപ്പത്തരങ്ങള്‍ തുടങ്ങി രണ്ട് ചായക്കട സ്റ്റാളില്‍ ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍, ചിക്കന്‍ ചീസി ബണ്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊന്നാനി തനിമ & മലബാര്‍ ടേസ്റ്റ് തുടങ്ങി രണ്ട് സ്റ്റാളുകളില്‍ ബീഫ് വരട്ടിയത്, ചിക്കന്‍ മൊഞ്ചത്തി, മോഹന്‍ലാലിന്റെ ചിക്കന്‍ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി തുടങ്ങി വൈവിധ്യമാര്‍ന്ന ഡിന്നര്‍ വിഭവങ്ങളും ഒരുക്കുന്നുണ്ട്. കൂടാതെ വിവിധ തരം ബിരിയാണികള്‍, പേസ്ട്രീസ് & കേക്ക് സ്റ്റാള്‍, ജ്യൂസ് ഷോപ്പ്, കപ്പ & ബീഫ് സ്റ്റാള്‍ തുടങ്ങിയ ഫുഡ് സ്റ്റാളുകളും പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും. കൂടാതെ പഴയകാല ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരമ്പരാഗത ഫുഡ്സ്റ്റാളും ഒരുക്കുന്നുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന പാചക മത്സരത്തെ കുറിച്ച് ശബ്‌നം അഷ്‌കര്‍ സംസാരിച്ചു. 20 ഓളം വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു. പ്രശസ്ത ഗായകന്‍ നിസാര്‍ നയിക്കുന്ന ഗാനമേളയും റിയാദ് ടാകീസ് ഒരുക്കുന്ന ശിങ്കാരമേളവും പരിപാടിയുടെ മറ്റൊരു ആകര്‍ഷണമാണ്. റിയാദിലെ അറിയപ്പെടുന്ന ഗായകരും ഗോള്‍ഡന്‍ സ്പാരോ ടീം നയിക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പരിപാടിയില്‍ സ്റ്റാള്‍ ഒരുക്കുന്ന വീട്ടമ്മമാര്‍, ഒ.ഐ.സി.സി ലേഡീസ് വിങ് ടീം, മാധ്യമ സുഹൃത്തുക്കള്‍, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തിയ പരിപാടിയില്‍ രുചിമേള ചെയര്‍മാന്‍ അഷ്‌കര്‍ വി.സി വിജയകരമായി നടത്തുവാന്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഇതിന്റെ അംബാസഡര്‍ ആണെന്നും കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മാര്‍ക്ക് & സേവ് ഓപ്പറേഷണല്‍ ഹെഡ് അഷ്റഫ്, റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഡയറക്ടര്‍ മുസ്താഖ് അലി എന്നിവര്‍ ചേര്‍ന്ന് പ്രോമോ ഇവന്റ് പരിപാടിയുടെ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു. ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാടും സെന്‍ട്രല്‍/ജില്ലാ കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷ പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ ഇരിക്കൂറിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിപ്പിച്ചു. നസീം നസീര്‍ അവതാരകനായിരിന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026