l o a d i n g

കായികം

ടി.എം.ഡബ്ല്യു.എ ജിദ്ദ സോക്കര്‍ ഫെസ്റ്റിവലില്‍ പറാല്‍ റിപ്പിള്‍സിനും എവര്‍ട്ടണ്‍ ഫൈസലിയക്കും കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ജിദ്ദ: ടി.എം.ഡബ്ല്യു.എ. ജിദ്ദ (തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍) ഒരുക്കിയ സോക്കര്‍ ഫെസ്റ്റിവല്‍ ബവാദി മഹര്‍ അക്കാദമി ഗ്രൗണ്ടില്‍ ആവേശോജ്ജ്വലമായി നടന്നു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന മേളയില്‍ മുതിര്‍ന്നവര്‍ക്കുള്ള ടൂര്‍ണമെന്റിനൊപ്പം കുട്ടികള്‍ക്കായുള്ള സൗഹൃദ മത്സരവും അരങ്ങേറി.

പറാല്‍ റിപ്പിള്‍സ്, ധര്‍മ്മടം സെയിലേഴ്‌സ്, പുന്നോല്‍ ടൈഗേഴ്‌സ്, നെട്ടൂര്‍ റോയല്‍സ് എന്നീ നാല് ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗ് മാച്ചുകളില്‍ ഏറ്റുമുട്ടി. ആവേശകരമായ ഫൈനലില്‍ ധര്‍മ്മടം സെയിലേഴ്‌സിനെ തോല്‍പ്പിച്ച് പറാല്‍ റിപ്പിള്‍സ് കിരീടം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പി.ആര്‍.സഹീറും മികച്ച ഗോള്‍കീപ്പറായി മുഹമ്മദ് സഫറുല്ലയും തെരഞ്ഞെടുക്കപ്പെട്ടു.

അംഗങ്ങളുടെ കുട്ടികള്‍ക്കായി നടന്ന സൗഹൃദ മത്സരവും വലിയ ആവേശം സൃഷ്ടിച്ചു. എവര്‍ട്ടണ്‍ ഫൈസലിയ്യ, വെസ്റ്റ്ഹാം അസീസിയ്യ, വൂള്‍വ്‌സ് ബഗ്ദാദിയ്യ, ഫുല്‍ഹാം ശറഫിയ്യ എന്നീ ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. ഫൈനലില്‍ വെസ്റ്റ്ഹാം അസീസിയ്യയെ പരാജയപ്പെടുത്തി എവര്‍ട്ടണ്‍ ഫൈസലിയ കിരീടം നേടി. ഐസാന്‍ അനസ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായപ്പോള്‍, ആദം അമീര്‍ മികച്ച ഫോര്‍വേഡായും തെരഞ്ഞെടുക്കപ്പെട്ടു.

ടി.എം.ഡബ്ല്യു.എ. ജിദ്ദ പ്രസിഡന്റ് അര്‍ഷദ് അച്ചാരത്ത് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ സ്വാഗതം പറഞ്ഞു. പരിപാടിയുടെ രൂപകല്‍പനയും നടത്തിപ്പും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കുകയും, സമ്മാനദാനച്ചടങ്ങ് ഇവന്റ്സ് ഹെഡ് ഷംസീര്‍.കെ.എം.ന്റെ നന്ദിപ്രകാശനത്തോടെ സമാപിച്ചു.

ഫ്യൂഷന്‍ ഫോര്‍ ട്രേഡിംഗ്, അഷ്യൂറെക്‌സ് അസോസിയേറ്റ്‌സ്, ഗ്ലോബല്‍ സോഴ്‌സ് ട്രേഡിംഗ്, മിലന്‍ ട്രേഡിംഗ്, യു.ടി.എസ്.സി. എന്നിവരുടെ സഹകരണം ഫെസ്റ്റിവലിന് കൂടുതല്‍ നിറം പകര്‍ന്നു. കായിക മികവിനൊപ്പം സൗഹൃദവും ഐക്യവും നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിച്ച് ടി.എം.ഡബ്ല്യു.എ. ജിദ്ദ സോക്കര്‍ ഫെസ്റ്റിവല്‍ 2025 കളിക്കാരും, കാണികളും ഉള്‍പ്പടെ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026