l o a d i n g

ഗൾഫ്

പ്രഥമ നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് സെപ്റ്റംബര്‍ 27ന് കൊച്ചിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോര്‍ക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തില്‍ നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് സെപ്റ്റംബര്‍ 27 ന് ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകള്‍, സി ഇ ഒമാര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ , അക്കാദമിക് വിദഗ്ധര്‍ , വ്യവസായ പ്രമുഖര്‍ എന്നിവരും കേരള സര്‍ക്കാരിലെ മുതിര്‍ന്ന നയരൂപകരും വ്യവസായ രംഗത്തെ പ്രതിനിധികളും പങ്കെടുക്കുന്ന പ്രത്യേക ക്ഷണിതാക്കളുടെ സമ്മേളനമായാണ് മീറ്റ് നടക്കുന്നത്. കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും അനുഭവവും കൂട്ടിച്ചേര്‍ക്കുന്നതിന് വഴിയൊരുക്കുക എന്നതാണ് മീറ്റിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങളുമായി പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, ആരോഗ്യം, ഭാവി സാങ്കേതികവിദ്യകള്‍, പുതു ഊര്‍ജം - സുസ്ഥിര വികസനം - കാലാവസ്ഥ, വിദ്യാഭ്യാസം - ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളില്‍ സഹകരണ പദ്ധതികള്‍ ആരംഭിക്കുക, ഗ്ലോബല്‍ അംബാസഡര്‍മാരായി പ്രവാസി മലയാളികളെ ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ ആഗോള പ്രതിഛായ വര്‍ധിപ്പിക്കുക, അതിലൂടെ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ആരോഗ്യം, സാങ്കേതിക വിദ്യ, ഊര്‍ജ്ജം , വിദ്യാഭ്യാസം, സാമൂഹിക നവീകരണം എന്നീ മേഖലകളില്‍ സഹകരണം, നയരൂപീകരണ മാര്‍ഗനിര്‍ദേശങ്ങള്‍, നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് പ്രവാസി പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകളും മീറ്റിന്റെ ഭാഗമായി നടക്കും. ഗവേഷണ വികസന മേഖലയില്‍ സഹകരണ പദ്ധതികള്‍ സൃഷ്ടിക്കുക, പ്രവാസി നേതൃത്വത്തിലുള്ള മെന്ററിംഗ്, നൈപുണ്യ വികസന പദ്ധതികള്‍ ആരംഭിക്കുക, വിദഗ്ധ ഉപദേശക സമിതികള്‍ രൂപീകരിക്കുക. പ്രധാന മേഖലകളില്‍ പൈലറ്റ് പ്രോജക്റ്റുകള്‍ തുടങ്ങുക എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026