l o a d i n g

ഗൾഫ്

“പോൾസ്റ്റാർ നൈറ്റ്”ഇന്ന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 25, 2025

റിയാദ്: സൗദി അറേബ്യയുടെ നൃത്തചരിത്രത്തില്‍ ഒരു പുതു അധ്യായം തുറക്കുകയാണ് ''പോള്‍സ്റ്റാര്‍ നൈറ്റ്''. പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ''പോള്‍സ്റ്റാര്‍ നൈറ്റ്'' റിയാദില്‍ അരങ്ങേറുന്നു.

നൃത്തത്തിന് മാത്രമായി ഇത്ര വലിയ കാന്‍വാസില്‍ ഒരു ഷോ ഇതാദ്യമായാണ് സൗദിയില്‍ നടക്കുന്നത്. സെപ്റ്റംബര്‍ 25-ാം തീയതി വ്യാഴാഴ്ച രാത്രി 8 മണിക്ക്, ജബല്‍ അജ്യാദ് റോഡിലെ *നവരാസ്* ഓഡിറ്റോറിയം വേദിയാകുന്ന പോള്‍സ്റ്റാര്‍ നൈറ്റ് സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിനും മറ്റ് പ്രവാസികള്‍ക്കും മാത്രമല്ല സ്വദേശികള്‍ക്കും അപൂര്‍വമായ ഒരു അനുഭവമായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രശസ്ത കഥക് കലാകാരന്‍ ദേവേഷ് മിര്‍ചാന്ദിനി, ചലച്ചിത്ര താരങ്ങളും ഡാന്‍സര്‍മാരുമായ ദില്‍ഷ പ്രസന്നന്‍,ഡോ. ശിഖാ സോഹില്‍ സന്തോഷ്, സുനില്‍ ഭാസ്‌കര്‍, ബിഗ്‌ബോസ് താരവും ഡി. ജെ കലാകാരനുമായ സിബിന്‍ ബെഞ്ചമിന്‍ എന്നിവരോടൊപ്പം പോള്‍ സ്റ്റാറിലെ വിവിധ പ്രായത്തിലുള്ള നൂറിലധികം നൃത്ത കലാകാരന്മാരും വേദിയില്‍ ആവേശകരമായ പ്രകടനങ്ങള്‍ അവതരിപ്പിക്കും. നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയത്‌കൊറിയോഗ്രാഫര്‍ വിഷ്ണു വിജയനും അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍മാരായ ജാക്കി രാഹുലും, വിനീത് സി.കെ.യും ചേര്‍ന്ന സംഘമാണ്.

വിവിധ തരത്തിലുള്ള നൃത്തത്തിന്റെ അതിരുകളില്ലാത്ത ആഘോഷരാവിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പാസ് ലഭിക്കാനും ബന്ധപ്പെടേണ്ട നമ്പറുകള്‍: 054 380 2844, 055 262 9802.

വാര്‍ത്താ സമ്മേളനത്തില്‍ വിഷ്ണു വിജയന്‍, കഥക് കലാകാരന്‍ ദേവേഷ് മിര്‍ചാന്ദിനി, ഡാന്‍സര്‍മാരായ ദില്‍ഷാ പ്രസന്നന്‍, ഡോ.ശിഖ സോഹില്‍ സന്തോഷ്, സുനില്‍ ഭാസ്‌ക്കര്‍, ഡി ജെ കലാകാരന്‍ സിബിന്‍ ബെഞ്ചമിന്‍, മൗന മുരളി, ശബാന അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026