l o a d i n g

ഗൾഫ്

കാലിഫ് - കലയുടെ കാഴ്ച്ചകള്‍ - സമാപനം നാളെ

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 25, 2025

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി, സ്വത്വം സമന്വയം, അതിജീവനം എന്ന പ്രമേയത്തില്‍ നടത്തിവരുന്ന 'ദ വോയേജ്' കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കാലിഫ് - കലയുടെ കാഴ്ചകള്‍' മാപ്പിള കലോത്സവത്തിന്റെ സമാപനം വെള്ളിയാഴ്ച.

കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്ന കലോത്സവത്തില്‍, മാപ്പിള സംസ്‌കാരത്തിന്റെ പൈതൃകപ്പെരുമ വിളിച്ചോതുന്ന 16 ഇനം മാപ്പിള കലകള്‍ ഉള്‍പ്പെടുത്തി ആദ്യ റൗണ്ട് മത്സരങ്ങള്‍ വിവിധ ദിവസങ്ങളില്‍ വിവിധ വേദികളിലായി പൂര്‍ത്തിയാക്കി, ഇപ്പോള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുകയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിയാദ് മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 12 മണി വരെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍, കാലിഫ് ഫൈനല്‍ മത്സരങ്ങള്‍, സാംസ്‌കാരിക സംഗമം, എക്‌സിബിഷന്‍, പുസ്തകമേള, മാപ്പിളപ്പാട്ട്-രചനാ വൈവിദ്ധ്യങ്ങള്‍, മാപ്പിള കലകള്‍ -മതം, രാഷ്ട്രീയം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍, ഓഥര്‍ ഇവന്റുകള്‍ തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളാണ് നടത്തപ്പെടുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും ഗാനരചയിതാവും അംബേദ്കര്‍ പുരസ്‌കാര ജേതാവുമായ റഷീദ് മോങ്ങം തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഫലപ്രഖ്യാപനം നടത്തിയ ഉപന്യാസ രചന, അറബി മലയാളം കയ്യെഴുത്ത്, മാപ്പിളപ്പാട്ട് രചന, കല്യാണപ്പാട്ട്, ഒപ്പന എന്നീ ഇവന്റുകള്‍ ഒഴികെ, മുദ്രാവാക്യം വിളി മത്സരം, പ്രസംഗമത്സരം, സുബ്ജൂനിയര്‍-ജൂനിയര്‍ വിഭാഗം മാപ്പിളപ്പാട്ട്, സുബ്ജൂനിയര്‍-ജൂനിയര്‍ വിഭാഗം നേതൃസ്മൃതി കഥപറച്ചില്‍, വനിതകളുടെ മാപ്പിളപ്പാട്ട്, പുരുഷ വിഭാഗം മാപ്പിളപ്പാട്ട് (ഗ്രൂപ്പ് ഇനം), തനത് മാപ്പിളപ്പാട്ട്, പ്രവാചക മദ്ഹ് ഗാനം, കഥാ പ്രസംഗം എന്നീ ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങോളോടൊപ്പം വനിതകള്‍ക്കായി പാചക മത്സരം, മെഗാ മെഹന്തി മത്സരം, കുട്ടികള്‍ക്കായി ജൂനിയര്‍- സബ്ജൂനിയര്‍ വിഭാഗങ്ങളിലായി കളറിങ്, ഡ്രോയിങ് മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും.

ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ
വിവിധ നിയോജമണ്ഡലങ്ങളില്‍ നിന്നായി അഞ്ഞൂറോളം കലാകാരന്മാരാണ് കാലിഫിന്റെ വിവിധ വേദികളിലായി മത്സരിച്ചത്. ഗ്രാന്‍ഡ് ഫിനാലെയോടനുബന്ധിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുന്നൂറ് ഡെലിഗേറ്റുകളും നൂറ് ലുമിനറി ഡെലിഗേറ്റുകളും പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്കായി കാലിഫ് മുദ്ര പ്രിന്റ് ചെയ്ത ക്യാമ്പ് ബാഗുകള്‍, ഡെലിഗേറ്റ്‌സ് ബാഡ്ജ്, മറ്റു സോവനീറുകള്‍ എന്നിവയടങ്ങിയ കിറ്റ് ഉപഹാരമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി
മത്സരഷെഡ്യുള്‍, മറ്റു വിവരങ്ങള്‍ എന്നിവയടങ്ങിയ ബ്രോഷര്‍ ഇതോടൊപ്പം നല്‍കുന്നു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് , ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ , കാലിഫ് 2025 ഡയരക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍,
വൈസ് പ്രസിഡന്റ് ശരീഫ് അരീക്കോട്, സെക്രട്ടറി അര്‍ഷദ് ബഹസ്സന്‍ തങ്ങള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026