l o a d i n g

ഗൾഫ്

എഐ മാവേലി, എഐ അവതാറുകള്‍, വിസ്മയത്തുമ്പത്ത് കെ.ഇ.എഫ് ഓണാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

ജിദ്ദ-കാണികളെ വിസ്മയിപ്പിച്ച് എഐ മാവേലി, പരിപാടികള്‍ നിയന്ത്രിക്കാന്‍ എ.ഐ അവതാറുകള്‍...എല്ലാ കൊല്ലത്തേയും പോലെ പുതുമകളുമായി കേരള എഞ്ചിനീയര്‍സ് ഫോറം (കെ.ഇ.എഫ്) ഈ വര്‍ഷത്തെ ഓണാഘോഷവും ഗംഭീരമാക്കി. എഐ മാവേലിയായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. നിര്‍മിത ബുദ്ധിയുടെ പുതിയ കാലത്ത്, ഇനിയൊന്നും എഐയില്‍നിന്ന് മുക്തമല്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു എഐ മാവേലിയിലൂടെ കാണികള്‍ക്ക് ലഭിച്ച സന്ദേശം. ഒപ്പം, സാങ്കേതിക വിദ്യകള്‍ക്കപ്പുറം ഒരുമയുടെ വേദികളെ സാംസ്‌കാരിക തനിമ കൈവെടിയാതെ നെഞ്ചോട് ചേര്‍ക്കണമെന്ന സന്ദേശവും നല്‍കി.

അത്തപ്പൂക്കളം, ഓണ സദ്യ, പായസ മത്സരം, കുട്ടികള്‍ക്കുള്ള കളറിംഗ് മത്സരങ്ങള്‍, കുട്ടികളുടെ സൗദി നാഷണല്‍ ഡേ പരേഡ്, എഐ ഫോട്ടോബൂത്ത്, കഹൂത് ക്വിസ്, ട്രിലോജി ടീം ഒരുക്കിയ ഓര്‍ക്കസ്ട്ര എന്നിവ പരിപാടിക്ക് നിറക്കൂട്ട് നല്‍കി.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ ഓണം പരിപാടിയില്‍ കെ.ഇ.എഫ് മെമ്പര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കണ്‍വീനര്‍ അസ്ബീര്‍, വിജിഷ, പ്രസിഡന്റ് സെഫുവാന്‍, സെക്രട്ടറി ആദില്‍, ട്രഷറര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ക്ക് പുറമെ മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എഐ പ്രോഗ്രാമിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച ടെക്നിക്കല്‍ ടീമിനെ പ്രത്യേകം ആദരിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026