l o a d i n g

ഗൾഫ്

പി.സി.ഡബ്ല്യു.എഫ് ദമാം സൗദി ദേശീയ ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

ദമാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. സൈഹാത് സദാറ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഉദ്ഘാടനം നിര്‍വഹിച്ചു.

അഡ്വ. ഖാലിദ് അല്‍ ഫര്‍വാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ-സൗദി ബന്ധം സൗദിയുടെ തുടക്കം മുതല്‍ നിലനിന്നുവരുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗ്ലോബല്‍ സെക്രട്ടറി അഷ്‌റഫ് നൈതല്ലൂര്‍ ദേശീയ ദിന സന്ദേശം നല്‍കി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തത്തോടെ ദേശീയ ദിന റാലി നടന്നു. കിഡ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗദിയുടെ പരമ്പരാഗത നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. കിഡ്‌സ് ക്ലബ് അംഗമായ ഫാത്തിമ സഹ്ര ദേശീയ ദിന പ്രസംഗം നടത്തി. അഹദ് അബ്ദുള്ള സൗദി ഗാനം ആലപിച്ചു.

യു.ഐ.സി ചെയര്‍മാന്‍ ബദറുദ്ദീന്‍ അബ്ദുല്‍ മജീദ്, അക്ബര്‍ ട്രാവല്‍സ് സൗദി ജനറല്‍ മാനേജര്‍ അസ്ഹര്‍ ഖുറേഷി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. ഗള്‍ഫ്‌ഗേറ്റ് എം.ഡി. ഷാജഹാന്‍, സാജിദ് ആറാട്ടുപുഴ, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സിറാജ്, ഖലീല്‍, ആസിഫ് കെ., അമീര്‍ വി.പി, ഹാരിസ്, ആസിഫ് പി.ടി., നഹാസ്, ആബിദ്, നിസാര്‍, ഷബീര്‍ മാറഞ്ചേരി, ദീപക് , ഉമ്മര്‍ കെ.വി., ഇഖ്ബാല്‍ വെളിയങ്കോട്, ഫാസില്‍ . യു, നൗഫല്‍, ഷാഫി വി പി, ഫൈസല്‍ ആര്‍ വി, ഷഫായത്, സലീം ഗ്ലോബ്, ജസീന റിയാസ്, ആഷിന അമീര്‍, അര്‍ഷിന ഖലീല്‍, സാദിയ ഫാസില്‍, മേഘ ദീപക് കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ മുഹ്‌സിന നഹാസ്, ഫസ്‌ന ആസിഫ്, റമീന ആസിഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രോഗ്രാം കണ്‍വീനര്‍ സാലിഹ് ഉസ്മാന്‍ സ്വാഗതവും ഫഹദ് ബിന്‍ ഖാലിദ് നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026