l o a d i n g

കായികം

ചിരവൈരികള്‍ ഇന്ന് വീണ്ടും മുഖത്തോടുമുഖം, ഇന്ത്യ-പാക് പോരാട്ടത്തിനൊരുങ്ങി ദുബായ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2025

ദുബായ്- ഏഷ്യന്‍ ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ മൈതാനത്തും പുറത്തും ചോദ്യങ്ങള്‍ ഏറെയാണ്.

ഈ വര്‍ഷം ആദ്യം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള വര്‍ധിച്ച സൈനിക, നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഇതിനകം രണ്ടുതവണ ഏറ്റുമുട്ടിയത്. ഇരു മത്സരങ്ങളും കളിക്കാര്‍ക്കിടയില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം പതിവുപോലെ മത്സരശേഷമുള്ള ഹസ്തദാനത്തിന് തയാറാകാത്തതാണ് രംഗം കലുഷമാക്കിയത്. ഇന്ത്യന്‍ സായുധ സേനയോടും, 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിലെ ഇരകളോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്.

മറുപടിയായി, പാകിസ്ഥാന്‍ നായകന്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍നിന്ന് വിട്ടുനില്‍ക്കുകയും ടീം മാധ്യമങ്ങളുമായുള്ള ഇടപെടല്‍ പരിമിതപ്പെടുത്തുകയും ചെയ്തു.

ഇരു ടീമുകളുടെയും രണ്ടാമത്തെ ഏറ്റുമുട്ടലിലും മഞ്ഞുരുകിയില്ല. ടോസിന്റെ സമയത്ത് ഇരു നായകന്മാരും കൈ കൊടുത്തില്ല, കളി അവസാനിച്ചപ്പോഴും കളിക്കാര്‍ പരമ്പരാഗതമായ ഹസ്തദാനത്തില്‍നിന്ന് വിട്ടുനിന്നു. കായിക സൗഹൃദത്തിന്റെ പ്രതീകമാണ് ഇതോടെ ഇല്ലാതായത്.

ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഫൈനലിനായി ഇരു ടീമുകളും ഒരുങ്ങുമ്പോള്‍, കിരീടപ്പോരാട്ടത്തില്‍ അവര്‍ ഹസ്തദാനം നടത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മുന്‍ മത്സരങ്ങളിലെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, പാക് പേസ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരുള്‍പ്പെടെ ഇരുടീമുകളിലെയും കളിക്കാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026