l o a d i n g

ഗൾഫ്

ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ രുചിമേളയില്‍ വന്‍ ജനപങ്കാളിത്തം, സുഹ്‌റ ആരിഫിന് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2025

റിയാദ് : ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാര്‍ക്ക് & സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബദിയ മക്ക റോഡ് എക്‌സിറ്റ് 26 ലെ മാളില്‍ സംഘടിപ്പിച്ച രുചിമേള വൈവിധ്യ വിഭവങ്ങളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ തനത് വിഭവങ്ങള്‍ റിയാദിലെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയായിരിന്നു മേളയുടെ ലക്ഷ്യം. മലബാറിന്റെ രുചി മഹിമ വിളിച്ചറിയിക്കുന്ന അന്‍പതിലേറെ വിഭവങ്ങള്‍ രുചിമേളയിലെ ഭക്ഷണ സ്റ്റാളില്‍ ഒരുക്കിയിരുന്നു.

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് നയിച്ച ഗാനമേളയും റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരിമേളവും പരിപാടിയുടെ മാറ്റ് കൂട്ടി. റിയാദിലെ അറിയപ്പെടുന്ന ഗായകരും ഗോള്‍ഡന്‍ സ്പാരോ & ആരവി ഡാന്‍സ് അക്കാദമി ടീം നയിച്ച നൃത്ത പരിപാടിയും കാണികളെ ആകര്‍ഷിച്ചു.

വിവിധതരം ചായ, കാപ്പി, ജ്യൂസുകള്‍ വൈവിധ്യമാര്‍ന്ന എണ്ണിയാല്‍ തീരാത്ത പലഹാരങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍, ചിക്കന്‍ ചീസി ബണ്‍, ബ്രെഡ് പോക്കെറ്റ്, എലാഞ്ചി കൂടാതെ ഡിന്നര്‍ വിഭവങ്ങളായ ബീഫ് വരട്ടിയത്, ചിക്കന്‍ മൊഞ്ചത്തി, മോഹന്‍ലാലിന്റെ ചിക്കന്‍ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി, ചപ്പാത്തി, പൊറോട്ട, പത്തിരി, ദോശ, വെള്ളയപ്പം, പുട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഫുഡ്സ്റ്റാളില്‍ ഒരുക്കിയിരുന്നു. വ്യത്യസ്ത ആകൃതിയിലും നിറത്തിലും രുചിയിലും ഉള്ള ഭക്ഷണവിഭവങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവരെ ആകര്‍ഷിച്ചു.

രുചിമേളയുടെ ഭാഗമായി സംഘടിപ്പിച്ച പായസം പാചകമത്സരത്തില്‍ ഇരുപതോളം വനിതകള്‍ പങ്കെടുത്തു. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ആകര്‍ഷണീയമായ അലങ്കരിച്ച പായസങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. മത്സരത്തില്‍ സുഹ്റ ആരിഫ് ഒന്നാം സ്ഥാനം നേടി. തഫ്സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നബീസ, മുംതാസ് നസീര്‍, സുഹ്റ അഷ്റഫ് എന്നീ മൂന്ന് പേരെ സ്‌പെഷ്യല്‍ മെന്‍ഷന്‍ ചെയ്തു. വിജയികള്‍ക്ക് സ്വര്‍ണ നാണയം അടക്കം സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് മാര്‍ക്ക് & സേവ് ഹൈപ്പര്‍മാര്‍ക്കറ്റ് ആയിരുന്നു. കൂടാതെ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഫുഡ് സ്റ്റാള്‍ ഒരുക്കിയവര്‍ക്കും എം.കെ ഫുഡ് സ്‌പോണ്‍സര്‍ ചെയ്ത ഫുഡ്കിറ്റും വിതരണം ചെയ്തു. നിസ്വ ഷറഫ്, ബിജു വര്‍ഗീസുമായിരുന്നു വിധികര്‍ത്താക്കള്‍.

പരിപാടിയുടെ സഹ പ്രായോജകരായ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഡയറക്ടര്‍ മുസ്താഖ് അലി മുഖ്യ അതിഥി ആയിരിന്നു. കൂടാതെ മാര്‍ക്ക് & സേവ് സ്റ്റോര്‍ ജനറല്‍ മാനേജര്‍ അഷ്റഫ് തലപ്പാടി, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍ മാനേജര്‍ (KSA) അനീസ് കക്കാട്ട്, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ദുല്‍ഫിക്കര്‍, സി.എം ഗ്രൂപ്പ് പ്രതിനിധി വിപിന്‍, ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, മുന്‍ പ്രസിഡന്റ്മാരായ കുഞ്ഞികുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് ശങ്കര്‍, മജീദ് ചിങ്ങോലി (ഒഐസിസി ഗ്ലോബല്‍), റഹ്‌മാന്‍ മുനമ്പത്ത് (നാഷണല്‍ കമ്മിറ്റി), മൃദുല വിനീഷ് (വനിതാ വേദി പ്രസിഡന്റ്), എം.കെ ഫുഡ് ചെയര്‍മാന്‍ ഷാനവാസ് മുനമ്പത്ത്, പുഷ്പരാജ്, എന്നിവരടക്കം നിരവധി നേതാക്കള്‍ പങ്കെടുത്തു.

ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി ഔദ്യോഗിക പരിപാടി നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷ പ്രസംഗവും നടത്തി. ഇവന്റ് ഹെഡ് അബ്ദുല്‍ ഖാദര്‍ മോച്ചേരി പാചക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ മെഗാ നറുക്കെടുപ്പില്‍ നിയാദ് റഹ്‌മാന്‍, ഹാഷിം, സാജ് റെഡ്ഢി എന്നിവര്‍ ജേതാക്കളായി. ഇവന്റ് ചെയര്‍മാന്‍ അഷ്‌കര്‍ വി.സിയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിപ്പിച്ചു. നസീം നസീര്‍ അവതാരകനായിരിന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026