l o a d i n g

ഗൾഫ്

ആര്യാടന്‍ മുഹമ്മദ് അനുസ്മരണം നടത്തി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ജിദ്ദ : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടന്‍ മണ്ണില്‍ നിന്നും ഏറെ വെല്ലുവിളികള്‍ അതിജീവിച്ചു നാന്ദികുറിച്ച ആര്യാടന്‍ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
മികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്.
സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷറഫ് അഞ്ചാലന്‍ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയില്‍ കൂരിപ്പൊയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നാസര്‍ കോഴിത്തൊടി, അബ്ദുല്‍ ഖാദര്‍ എറണാകുളം, ജലീഷ് കാളികാവ്, ഗഫൂര്‍ വണ്ടൂര്‍, മുസ്തഫ ചേളാരി, എം ടി അബ്ദുല്‍ ഗഫൂര്‍, ഉസ്മാന്‍ കുണ്ടുകാവില്‍, സിപി മുജീബ് കാളികാവ്, സല്‍മാന്‍ ചോക്കാട്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി യു. എം ഹുസൈന്‍ മലപ്പുറം സ്വാഗതവും സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് ബഡ്ജറ്റ് അനസ് തുവ്വൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026