l o a d i n g

ഇന്ത്യ

വീടിനു തീപ്പിടിച്ച് ബാലതാരവും സഹോദരനും മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ജെയ്പൂര്‍: വീടിനു തീപിടിച്ചതിനെത്തുടര്‍ന്ന് പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീര്‍ ശര്‍മ(8)യും സഹോദരന്‍ ഷോറിയ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോള്‍ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛന്‍ ജിതേന്ദ്ര ശര്‍മ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശര്‍മ മുംബൈയിലായിരുന്നു. സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂറ്റാണ് അപകടകാരണമായി സംശയിക്കുന്നത്.

ശ്രീമദ് രാമായണത്തിലെ പുഷ്‌കല്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷന്‍ താരമാണ് വീര്‍ ശര്‍മ. പുതിയ സിനിമയില്‍ സെയ്ഫ് അലി ഖാന്റെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീര്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദീപ്ശ്രീ ബില്‍ഡിങ്ങിന്റെ നാലാം നിലയിലെ ഫ്‌ലാറ്റിലാണ് സംഭവം നടന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ പിതാവിനെ വിവരമറിയിക്കുകയും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം, കുട്ടികളുടെ കണ്ണുകള്‍ ഒരു നേത്രബാങ്കിന് ദാനം ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026