l o a d i n g

ഗൾഫ്

ഐ എസ് ഒ അംഗീകാരത്തിന്റെ നിറവില്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

റിയാദ്: വിദ്യാഭ്യാസ, വൈജ്ഞാനിക രംഗത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് ഒ അംഗീകാരം. അക്കാദമിക് രംഗത്തെ ഗുണനിലവാരം, വിദ്യാര്‍ഥികളിലെ ക്രിയാത്മകത വളര്‍ത്തിയെടുക്കുന്ന വൈവിധ്യമാര്‍ന്ന ആക്ടിവിറ്റികള്‍, ഫലപ്രദമായ പഠനാനുഭവം വിഭാവനം ചെയ്യുന്ന ക്ലാസ് മുറികള്‍, സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കുന്ന കലാപരിപാടികള്‍, സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് അലിഫ് സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്.

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരവും മൂല്യവും ഉള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവുമായി 2009 ലാണ് അലിഫ് സ്‌കൂളിന്റെ തുടക്കം. 2019 ല്‍ കോഴിക്കോട് അലിഫ് ഗ്ലോബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അലിഫ് വേര്‍ച്വല്‍ സ്‌കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് വളര്‍ച്ചയുടെ വഴിയില്‍ മുന്നോട്ടുപോകുന്നു.

ISO 9001:2015 നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്‌മാന്‍, അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹ്‌മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ അഭിനന്ദിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026