l o a d i n g

ഗൾഫ്

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ അവസരം; പുതിയ നിയമഭേദഗതി ആശ്വാസകരമാകും

Thumbnail
Publisher By     Staff Reporter
October 1, 2025

മസ്‌കത്ത്: തൊഴില്‍ പെര്‍മിറ്റ് പുതുക്കിയ ശേഷം തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യങ്ങളില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്ഥാപനം മാറാന്‍ അവസരം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം. പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം. വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് തൊഴില്‍ കരാര്‍ (Labour Contract) സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ പുതുക്കുകയാണെങ്കില്‍, ആ തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് (കഫീല്‍) മാറാനുള്ള അവകാശം ലഭിക്കും.

അവസരം എപ്പോള്‍: വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയ തീയതി മുതല്‍ ഒരു മാസത്തിനകം നിലവിലെ തൊഴിലുടമ കരാര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളിക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വര്‍ക്ക് പെര്‍മിറ്റ് സജീവമാണെങ്കിലും, അതനുസരിച്ചുള്ള തൊഴില്‍ കരാര്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നിയമം ബാധകമാകും.

തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്
കരാര്‍ രജിസ്റ്റര്‍ ചെയ്യാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനെതിരെ എല്ലാ തൊഴിലുടമകള്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ ബന്ധങ്ങള്‍ നിയമപരമായി ക്രമീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്‌കരണം. തൊഴിലുടമകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഭേദഗതി തൊഴില്‍ മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026