l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ : ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബ സംഗമം ഒക്ടോബര്‍ 3 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

ജിദ്ദ: മാനവരാശിക്ക് മാര്‍ഗദര്‍ശനമായി അവതരിച്ച പരിശുദ്ധ ഖുര്‍ആനിന്റെ പഠനത്തിന് പ്രചോദനമേകാന്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെള്ളിയാഴ്ച, (ഒക്ടോബര്‍ 3ന്) വൈകുന്നേരം നാലുമണി മുതല്‍ മക്ക എക്‌സ്പ്രസ്സ് റോഡിലുള്ള ക്യൂന്‍നൈറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിക്കും. പരിപാടിയില്‍ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുമെന്നും ടീന്‍സ് മീറ്റിന് ഡോക്ടര്‍ അലി അക്ബര്‍ ഇരുവേറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

'ലേണ്‍ ദ ഖുര്‍ആന്‍' സംഗമത്തിനു വേണ്ടിയുള്ള സ്വാഗതസംഘം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ച് രൂപീകരിച്ചിരുന്നു. മുഖ്യരക്ഷാധികാരിയായി ശൈഖ് അബ്ദുറഹ്‌മാന്‍ ഫള്ലും രക്ഷാധികാരികളായി മുഹമ്മദലി വി പി (ജെഎന്‍എച്ച്) ,അര്‍ഷദ് (ഉലൈല്‍ പോളി ക്ലിനിക്), നിഷാദ് വി.ടി നിലമ്പൂര്‍, അബ്ദുല്‍ റസാഖ് & ഷാജഹാന്‍ എം (റഹേലി പോളി ക്ലിനിക്) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ബാസ് ചെമ്പന്‍ (ചെയര്‍മാന്‍), നൂരിഷാ വള്ളിക്കുന്ന് (ജനറല്‍ കണ്‍വീനര്‍), ഷിഹാബ് സലഫി എടക്കര, അമീന്‍ പരപ്പനങ്ങാടി, മുസ്തഫ ദേവര്‍ഷോല (വൈസ് ചെയര്‍മാന്‍മാര്‍), ഷാഫി ആലപ്പുഴ, നൗഫല്‍ കരുവാരക്കുണ്ട് (കണ്‍വീനര്‍മാര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, ഫൈനാന്‍സ്, മെഡല്‍സ് ആന്‍ഡ് പ്രൈസസ്, ഓഫീസ് ടീം, ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വളണ്ടിയര്‍ വിങ്ങ്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി, ഓഡിയോ ആന്‍ഡ് വീഡിയോ, ഐടി, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍, ഫസ്റ്റ് എയ്ഡ്, പ്രോഗ്രാം നടത്തിപ്പ് എന്നിവക്കായി പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചു.

സംഗമത്തില്‍ കുട്ടികള്‍ക്കായുള്ള കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കാലിഗ്രഫി എന്നിവയില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി കാലിഗ്രഫിയെ കുറിച്ചുള്ള ഒരു വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ ഹിഫ്‌ള്, തജ് വീദ്, ലഘു പ്രഭാഷണങ്ങള്‍, സ്‌പോര്‍ട്‌സ്, കുരുന്നുകള്‍ക്കായുള്ള കിഡ്‌സ് കോര്‍ണര്‍, അല്‍ ഫിത്‌റ, തഹ്ഫീള്, മദ്രസ വിദ്യാര്‍ത്ഥികളുടെ പ്രത്യേക പരിപാടികള്‍ തുടങ്ങിയവയും അരങ്ങേറുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഈ ലിങ്കില്‍ 'https://forms.gle/wiRGRiz7APchcRaK8 ' രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംഗമത്തിന് പോകുന്നവര്‍ക്ക് ഷറഫിയ്യയില്‍ നിന്നും (അന്‍ഷദ് 0552313928) മദീന റോഡിലെ മലിക് സൗദ് മസ്ജിദിന്റെ പരിസരത്തു നിന്നും (സലിം മോങ്ങം 055699 5001) വാഹന സൗകര്യമുണ്ടായിരിക്കം.. 3:30 ന്
വാഹനം പുറപ്പെടുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026