l o a d i n g

ഇന്ത്യ

രാജസ്ഥാനില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് 2 കുട്ടികള്‍ മരിച്ചു; ഡോക്ടര്‍ കുഴഞ്ഞുവീണു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്ത ചുമക്കുള്ള സിറപ്പ് കഴിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവം സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് മരുന്നിന്റെ 22 ബാച്ചുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

മരുന്ന് വിതരണം ചെയ്ത കെയ്സണ്‍ ഫാര്‍മയില്‍ നിന്നുള്ള സപ്ലൈ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചതായും ഡോക്ടര്‍മാര്‍ക്ക് സിറപ്പ് നിര്‍ദ്ദേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയ് സിംഗ് അറിയിച്ചു.

സിക്കര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് വയസ്സുകാരന്‍ നിതീഷ് ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് നല്‍കിയ സിറപ്പ് കഴിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും മുത്തച്ഛന്‍ പോലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 22-ന് ഭരത്പുരില്‍ രണ്ട് വയസ്സുകാരന്‍ സാമ്രാട്ട് ജാതവ് ഇതേ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. തന്റെ മൂന്ന് പേരക്കുട്ടികളില്‍ സാമ്രാട്ട് ഒഴികെ രണ്ടുപേര്‍ ഛര്‍ദ്ദിച്ച ശേഷം രക്ഷപ്പെട്ടതായി മുത്തശ്ശി നെഹ്നി ജാതവ് പറഞ്ഞു.

സിറപ്പിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ വേണ്ടി, ബയാന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലയുള്ള ഡോ. താരചന്ദ് യോഗി രക്ഷിതാക്കളുടെ മുന്നില്‍വെച്ച് മരുന്ന് കഴിച്ചിരുന്നു. എട്ട് മണിക്കൂറിനു ശേഷം അദ്ദേഹം കാറിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബന്‍സ്വാറ ജില്ലയില്‍ മാത്രം കഴിഞ്ഞ ആഴ്ച സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള എട്ട് കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ പരാതിയെ തുടര്‍ന്ന് 22 ബാച്ചുകള്‍ നിരോധിക്കുകയും സിക്കര്‍, ജുന്‍ഝുനു, ഭരത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ അജയ് പഥക് മാധ്യമങ്ങളോട് സംസാരിക്കവെ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ സിറപ്പ് നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

ജൂലൈ മുതല്‍ സംസ്ഥാനത്ത് 1.33 ലക്ഷത്തിലധികം ബോട്ടിലുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ജയ്പൂരിലെ സവായ് മാന്‍ സിംഗ് ഹോസ്പിറ്റലില്‍ സ്റ്റോക്കുള്ള 8,200 ബോട്ടിലുകള്‍ ഉള്‍പ്പെടെ നിലവിലുള്ള സ്റ്റോക്ക് ഉടനടി തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026