l o a d i n g

ഗൾഫ്

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളില്‍ എം.എ യൂസഫലി ഒന്നാമത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

ദുബായ്: യു.എ.ഇയില്‍ ഏറ്റവും സ്വാധീനമുള്ള പ്രവാസികളില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. യുഎഇയെ ഒരു ഗ്ലോബല്‍ പവര്‍ ഹൗസാക്കി മാറ്റിയ 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടികയിലാണ് യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍സ് വേള്‍ഡ് ആണ് ഈ പട്ടിക പുറത്തിറക്കിയത്.

എം എ യൂസഫലിയുടെ നേട്ടങ്ങള്‍
യുഎഇയില്‍ യൂസഫലി യാഥാര്‍ത്ഥ്യമാക്കിയ നൂതനമായ റീട്ടെയില്‍ വൈവിധ്യവത്കരണം ശ്രദ്ധേയമാണെന്ന് ഫിനാന്‍സ് വേള്‍ഡ് വിലയിരുത്തി. ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങള്‍, ഉപഭോക്തൃ സേവനങ്ങള്‍, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികള്‍, ഡിജിറ്റല്‍വത്കരണം, വ്യാപാര വിപുലീകരണം
എന്നിവ ഏറ്റവും മികച്ചതാണെന്നും ഫിനാന്‍സ് വേള്‍ഡ് അഭിപ്രായപ്പെട്ടു.

റാങ്കിങ് നിര്‍ണ്ണയിച്ചതില്‍ യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിവരുന്ന പിന്തുണ, യുഎഇ ഭരണാധികാരികളുമായുള്ള അടുത്ത ആത്മബന്ധം എന്നിവയും പരിഗണിച്ചിട്ടുണ്ട്.

പട്ടികയിലെ മറ്റ് പ്രമുഖര്‍
ആദ്യ മൂന്ന് സ്ഥാനക്കാര്‍
എം എ യൂസഫലി - ലുലു ഗ്രൂപ്പ് ചെയര്‍മാന്‍, അജയ് ഭാട്ടിയ - ഭാട്ടിയ ഗ്രൂപ്പ് ചെയര്‍മാന്‍. ഇദ്ദേഹം സ്ഥാപിച്ച എസ്ഒഎല്‍ പ്രോപ്പര്‍ട്ടീസ് ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്തരായ ഡെവലപ്പര്‍മാരില്‍ ഒന്നാണ്. ധനഞ്ജയ് ദാതാര്‍ - അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയില്‍ പരിചയപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍:ഗാസ്സാന്‍ അബൗദ് (ഗസ്സാന്‍ അബൗദ് ഗ്രൂപ്പ് സ്ഥാപകന്‍, സിറിയന്‍ പൗരന്‍), ജാക്കി പഞ്ചാബി (ജാക്കിസ് ഗ്രൂപ്പ് ചെയര്‍മാന്‍) ,
ജോയ് ആലുക്കാസ്, തുംബെ മൊയ്തീന്‍ (തുംബെ ഹോസ്പിറ്റല്‍സ് സ്ഥാപകന്‍), എല്‍ ടി പഗറാണി (ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍), പാട്രിക് ചലൂബ് (ചലൂബ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍), രമേശ് എസ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ചെയര്‍മാന്‍),

പ്രമുഖ വനിതകള്‍
രേണുക ജഗ്തിയാനി (ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍) - പട്ടികയില്‍ മുന്‍നിരയിലുള്ള വനിത. വിദ്യാ ചാബ്രിയ (ജംബോ ഗ്രൂപ്പ്), ഡോ: സുലേഖ ദൗഡ് (സുലേഖാ ആശുപത്രി സ്ഥാപക).

പട്ടികയില്‍ ഇടംനേടിയ മറ്റ് മലയാളികള്‍: ഡോ. ഷംഷീര്‍ വയലില്‍ (ബുര്‍ജീല്‍ ഹോള്‍ഡിംഗ് സ്ഥാപകന്‍), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍), ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍), സണ്ണി വര്‍ക്കി (ജെംസ് എജ്യുക്കേഷന്‍ മേധാവി).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026