l o a d i n g

ഗൾഫ്

മാസ് റിയാദ് ഓണപ്പുലരിയും കുടുംബ സംഗമവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 16 സുല്‍ത്താന ഇസ്ത്തറാഹില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകരും കുടുംബാഗങ്ങളും സംബന്ധിച്ചു. വൈകിട്ട് നടന്ന കുടുംബ സംഗമത്തില്‍ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഉമ്മര്‍ മുക്കം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, ഫൈസല്‍ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ,സലാം പേക്കാടന്‍, അഫീഫ് കക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹാറൂണ്‍ കാരക്കുറ്റി, അലി പേക്കാടന്‍, നാസര്‍ പുത്തന്‍, റഫീഖ് എരഞ്ഞിമാവ്, ഷംസു കക്കാട്, റസാഖ് കക്കാട്, നിയാസ് ഒ.പി, ജലീല്‍ കക്കാട്, നൗഷാദ് കുയ്യില്‍ തുടങ്ങിയവര്‍ സമ്മാനിച്ചു.

തുടര്‍ന്ന് സത്താര്‍ മാവൂരിന്റെ നേതൃത്വത്തില്‍ നടന്ന ഗാന വിരുന്നില്‍ ഹാരിസ് പട്ടുറുമാല്‍, ആബിദ് പൊന്നാനി, കബീര്‍ എടപ്പാള്‍, രാജി തിരുവനന്തപുരം തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഷാജു കെ.സി, സഫറുള്ള കൊടിയത്തൂര്‍, ഷമീല്‍ കക്കാട്, അസീസ് ടി.പി, മുനീര്‍ കക്കാട്, മുജീബ് കണക്കഞ്ചേരി, വിനോദ് നെല്ലിക്കാപറമ്പ്, നസീര്‍പി.പി, ഷംസു പിവി, നാസര്‍ ഗോശാലക്കല്‍, ഫറാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026