l o a d i n g

കായികം

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 2, 2025

ദോഹ: അടുത്ത മാസം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഡേ പാസ് രൂപത്തിലായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക. ഒരു ഡേ പാസിന് 20 ഖത്തര്‍ റിയാലാണ് വില. ഡേ പാസിലൂടെ ആരാധകര്‍ക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധി കായിക, വിനോദ പരിപാടികളും ആസ്വദിക്കാന്‍ സാധിക്കും.

വിസ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റുകള്‍ www.roadtoqatar.qa എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. പൊതുവിലുള്ള ടിക്കറ്റ് വില്‍പന ഒക്ടോബര്‍ ഏഴിന് ദോഹ സമയം രാവിലെ എട്ട് മുതല്‍ ആരംഭിക്കും. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് മത്സരം. ദോഹയിലെ ആസ്പയര്‍ സോണ്‍ സ്റ്റേഡിയങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ദിവസേന എട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ ആകെ 104 മത്സരങ്ങള്‍ അരങ്ങേറും.

പ്രധാന ടീമുകള്‍ എറ്റുമുട്ടുന്ന മത്സരങ്ങളില്‍ പ്രൈം പാസിലൂടെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. ഖത്തര്‍ ടീമിന്റെ ആരാധകര്‍ക്കായി 'ഫോളോ മൈ ടീം' ടിക്കറ്റും ലഭ്യമാണ്. ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 27ന് വൈകീട്ട് ഏഴ് മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ രണ്ട് വിഭാഗങ്ങളിലായി ലഭ്യമാണ്, വില 15 റിയാല്‍ മുതല്‍. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന തുടര്‍ച്ചയായ അഞ്ച് പതിപ്പുകളില്‍ ആദ്യത്തേ ഫിഫ അണ്ടര്‍ 17 ലോകകപ്പാണ് ഈ വര്‍ഷം നടക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026