l o a d i n g

ഗൾഫ്

റിയാദില്‍ ജേര്‍ണലിസം പരിശീലനം; മീഡിയാ ഫോറം അപേക്ഷ ക്ഷണിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജേര്‍ണലിസം പരിശീലന കോഴ്സ് ആരംഭിക്കുന്നു. പത്ര, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയാ എന്നിവയാണ് പാഠ്യപദ്ധതി. പത്ത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശനം.

വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ക്യാമറ, മൊബൈല്‍ ഫോണ്‍ ഷൂട്ടിങ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ആംഗറിങ് ആന്റ് വോയ്സ് ഓവര്‍ ട്രൈനിംഗ്, ഫോട്ടോ ജേര്‍ണലിസം, പത്രസ്വാതന്ത്ര്യം, മീഡിയാ എത്തിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ യുഗത്തിലെ മാധ്യമ പ്രവര്‍ത്തനം, അഡ്വര്‍ടൈസിംഗ് ആന്റ് ബ്രാന്റ് മാനേജ്മെന്റ്, ജനറേറ്റീവ് എഐ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. തിയറി ക്ലാസുകള്‍ക്കു പുറമെ സ്റ്റുഡിയോ പ്രയോജനപ്പെടുത്തി പ്രായോഗിക പരിശീലനവും നല്‍കും. ആറുമാസം ദൈര്‍ഘ്യമുളള കോഴ്സ് വാരാന്ത്യങ്ങളില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിലും വ്ളോഗിങ്ങിലും അഭിരുചിയുളളവര്‍ക്കു അനുയോജ്യമായ രീതിയിലാണ് പാഠ്യപദ്ധതി.

മലയാളം മാധ്യമമായ കോഴ്സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. ഒക്ടോബര്‍ അവസാനവാരം ആരംഭിക്കുന്ന കോഴ്‌സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാര്‍ പ്രവേശനം. അഭിരുചിയുളളവര്‍ മാത്രം ബന്ധപ്പെടുക: വാട്‌സ്ആപ്പ് 0501650570, 0534859703.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026