l o a d i n g

ഗൾഫ്

റിയാദ് ആലപ്പുഴ ജില്ലാ അസോസിയേഷന്‍ നിലവില്‍വന്നു, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള ആലപ്പുഴ ജില്ലാ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും, അനുഭാവികളും പങ്കെടുത്തു.

സെയ്ഫ് കായംകുളം, മജീദ് ചിങ്ങോലി എന്നിവരുടെ നേതൃത്വത്തില്‍ ആണ് അസോസിയേഷന്‍ രൂപികരിച്ചത്. മൂന്ന് മാസത്തെ താല്‍ക്കാലിക കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. അതിനുള്ളില്‍ ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ ചേര്‍ത്ത് പുതുവര്‍ഷത്തോടെ തെരെഞ്ഞെടുപ്പും സംഘടനയുടെ ലോഞ്ചിംഗും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റഫീഖ് വെട്ടിയാര്‍ സ്വാഗതം ആശംസിച്ചു

മജീദ് ചിങ്ങോലി ചെയര്‍മാന്‍ , റഫീഖ് വെട്ടിയാര്‍ പ്രസിഡണ്ട്, കോശി മാവേലിക്കര ജനറല്‍ സെക്രട്ടറി, വിനീഷ് വിജയന്‍ ട്രഷറര്‍. മുഖ്യ രക്ഷാധി കാരികള്‍: സൈഫ് കായംകുളം, ഷാജി സോന, വനിത കോഡിനേറ്റര്‍: മൃദുല വിനീഷ് എന്നിവരാണ് പ്രധാന ഭാരവാഹികള്‍. വൈസ് പ്രസിഡണ്ട് സതോഷ് ചെങ്ങന്നൂര്‍, സെക്രട്ടറി സനല്‍കുമാര്‍ ഹരിപ്പാട്, മീഡിയ കണ്‍വീനര്‍: നൗഷാദ് ഈരിക്കല്‍,. ജീവകാരുണ്യ കണ്‍വീനര്‍: നിഹാസ് പാനൂര്‍, ഐ ടി വിഭാഗം കണ്‍വീനര്‍ ആഷിക് താമരക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാനും, മെമ്പര്‍ഷിപ് കാമ്പയിന്‍ ഊര്‍ജിതമാക്കാനും അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തിരുമാനിച്ചു.

ജലീല്‍ ആലപ്പുഴ, റഫീഖ് വെട്ടിയാര്‍,. നിസാം കായംകുളം,. സൈമണ്‍ ജോയ്, ഷെഫീഖ്,. നൗഫല്‍ ഷാജി, നൗഷാദ്, ഹാരിസ് താമരക്കുളം,. സന്തോഷ് ജി, .സെയ്ഫ് കൂട്ടുങ്കല്‍, കോശി മാത്യു, സമീര്‍ കാസിം കോയ, കെ ജെ മോഹനന്‍ കരുവാറ്റ, ജോസ്, സമീര്‍ റോബൈക് തുടങ്ങി നിരവധി പേര്‍ പ്രഥമ യോഗത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026